വെസ്റ്റ് ഇൻഡീസിനെ അവരുടെ മണ്ണിൽ പോയി കീഴടക്കിയ ശേഷം സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇൻഡീസിൽ ഒരു മത്സരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെയും ആ മികവ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ എതിരാളികൾ കൂടുതൽ കരുത്തരാണ്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നതെന്നത് ഇന്ത്യക്ക് അനുകൂലമാണെങ്കിലും ഒരുപിടി മികച്ച താരങ്ങളുമായാണ് ദക്ഷിണാഫ്രിക്കൻ ടീം ഇന്ത്യയിൽ എത്തുന്നത്.

സെപ്റ്റംബർ 15നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം.

T20I Series schedule: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരക്രമം

സെപ്റ്റംബർ 15 : ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയം, ധർമ്മശാല – 07.00 PM

സെപ്റ്റംബർ 18 : പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയം, മൊഹാലി – 07.00 PM

സെപ്റ്റംബർ 22 : എം.ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു – 07.00 PM

Test Series Schedule: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരക്രമം

ഒക്ടോബർ 2 – 6 : എസിഎ – വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

ഒക്ടോബർ 10 – 14 : മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, പൂനെ.

ഒക്ടോബർ 19 – 23 : ജെഎസ്‌സിഎ രാജ്യന്തര സ്റ്റേഡിയം, റാഞ്ചി.

India T20I Squad: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ എംഎസ് ധോണിയും പേസര്‍ ജസ്പ്രീത് ബുംറയും ടീമിലില്ല. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലുള്ളത്. അതേസമയം, ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ മടങ്ങിയെത്തി. ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു താരം ഭുവനേശ്വര്‍ കുമാറാണ്. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും ഇത്തവണയും ടീമിലിടം നേടാതെ പോയി.

Also Read: ധോണിയും ബുംറയുമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

South Africa T20I Squad: ഇന്ത്യക്കെതിരായ ടി20 മത്സരങ്ങൾക്കുള്ള ദക്ഷിണാഫ്രിക്കാൻ ടീം

ക്വിന്റൺ ഡി കോക്കിന്റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്കാൻ ടീം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഡേവിഡ് മില്ലർ ഉൾപ്പടെയുള്ള മുതിർന്ന താരങ്ങൾക്കൊപ്പം ഒരുപിടി യുവതാരങ്ങളെയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ ടി20 പര്യടനത്തിന് അയച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ ടീം: ക്വിന്രൺ ഡി കോക്ക്, റാസി വാൻഡർ ഡസ്സൻ, ടെംബ ബവുമ, ജൂനിയർ ദാല, ജോൺ ഫോർച്യൂൺ, ബെയ്റൺ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർച്ചെ, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗിസോ റബാഡ, ടബ്രെയ്സ് ഷംസി, ജോർജ് ലിൻഡെ

India Test Squad: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശുഭ്‌മാൻ ഗിൽ ടീമിൽ ഇടം പിടിച്ചു. കെ.എൽ.രാഹുലിന് സ്ഥാനം നഷ്‌ടമായി. ശുഭ്‌മാൻ ഗിൽ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. രോഹിത് ശർമ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മായങ്ക് അഗർവാളായിരിക്കും മറ്റൊരു ഓപ്പണർ.

Also Read: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ശുഭ്മാൻ ഗിൽ ടീമിൽ, രോഹിത് ഓപ്പണർ

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (നായകൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകൻ), ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook