ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 304 റൺസിന്റെ ജയം. 550 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബോളർമാർ വരിഞ്ഞുകെട്ടി. ജഡേജയുടെയും അശ്വിന്റെയും മികച്ച പ്രകടനമാണ് ലങ്കയ്ക്കെതിര ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുത്തത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നിന് 189 റൺസ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ, 240 റൺസിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി 17-ാം സെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്. 136 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ കോഹ്‌ലി 103 റൺസെടുത്തു. 18 പന്തിൽ രണ്ടു ബൗണ്ടറിയുൾപ്പെടെ 23 റൺസെടുത്ത അജിങ്ക്യ രഹാനെയും പുറത്താകാതെ നിന്നു.

india srilanka test match, galle

നേരത്തെ, 309 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിട്ടും ശ്രീലങ്കയെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ഇന്ത്യ ആരംഭിച്ചു. അഭിനവ് മുകുന്ദ്-വിരാട് കോഹ്‍ലി സഖ്യമാണ് മൂന്നാം ദിവസത്തെ കളി ഇന്ത്യയ്ക്ക് അനുകൂലമായത്. നേരത്തെ, ഇന്ത്യയുടെ 600 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്നിറങ്ങിയ ലങ്ക 291 റൺസിന് ഓൾഔട്ടായി.

ഫോളോഓൺ ഒഴിവാക്കാൻ 246 റൺസ് എന്ന ലക്ഷ്യത്തോടെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് ഏഞ്ചലോ മാത്യൂസും ദിൽറുവാൻ പെരേരയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ലങ്കൻ സകോർ 200 കടത്തി. സ്കോർ 205ൽ എത്തിയപ്പോൾ, രവീന്ദ്ര ജഡേജയുടെ ബോളിലൂടെ മാത്യൂസ് പുറത്തായി. 130 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 83 റൺസെടുത്ത മാത്യൂസിനെ ജഡേജ വിരാട് കോഹ്‍ലിയുടെ കൈകളിലെത്തിച്ചു.

india srilanka test match, galle

തുടർന്നെത്തിയ രംഗണ ഹെറാത്ത്, നുവാൻ പ്രദീപ് എന്നിവരെ കൂട്ടുപിടിച്ച് ചെറിയ കൂട്ടുകെട്ടുകൾ തീർത്ത പെരേര, ലങ്കൻ സ്കോർ 300നോട് അടുപ്പിച്ചു. 13 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ ഒൻപത് റൺസെടുത്ത ഹെറാത്തിനെ ജഡേജ പുറത്താക്കി. നുവാൻ പ്രദീപിന്റെ വിക്കറ്റ് ഹാർദിക് പാണ്ഡ്യ വീഴ്ത്തി. രണ്ടു റൺസുമായി ലഹിരു കുമാരയും മടങ്ങിയതോടെ ലങ്കൻ സ്കോർ 291ൽ അവസാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ