കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്തു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി (131) രോഹിത് ശർമ (104) എന്നിവർ സെഞ്ചുറി നേടി. മനീഷ് പാണ്ഡ്യ (55) അർധ സെഞ്ചുറി നേടി.

virat kohli

ഓപ്പണർ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 4 റൺസെടുത്ത ധവാനെ ഫെർണാണ്ടോയാണ് പുറത്താക്കിയത്. പിന്നാലെ ഇറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഓപ്പണർ രോഹിത് ശർമയും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. കോഹ്‌ലി 96 ബോളിൽ നിന്നായി 2 സിക്സും 17 ഫോറും ഉൾപ്പെടെ 131 റൺസെടുത്തു. മല്ലിങ്കയാണ് കോഹ്‌ലിയുടെ വിക്കറ്റെടുത്തത്. രോഹിത് ശർമ 88 ബോളിൽനിന്നായി 3 സിക്സും 11 ഫോറും ഉൾപ്പെടെ 104 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ 19 ഉം കെ.എൽ.രാഹുൽ 7 റൺസുമെടുത്ത് കളം വിട്ടു.

അവാസന ഓവറുകളിൽ മനീഷ് പാണ്ഡ്യയും എ.എസ്.ധോണിയും ചേർന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300 ൽ കടത്തിയത്. പാണ്ഡ്യ പുറത്താകാതെ 50ഉം ധോണി 49 ഉം റൺസെടുത്തു. ശ്രീലങ്കയ്ക്കായി എഡി മാത്യൂസ് രണ്ടും മല്ലിങ്ക, ഫെർണാണ്ടോ, ധനഞ്ജയ എന്നിവ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

പേസ് ബോളർ ലസിത് മലിംഗ ഇന്ന് ശ്രീലങ്കയെ നയിക്കുന്നത്. ഉപുൽതരംഗ വിലക്ക് നേരിട്ടതോടെയാണ് മൂന്നാം ഏകദിനത്തിൽ കപുഗേദരയെ ക്യാപ്റ്റനാക്കിയത്. 3 മത്സരങ്ങളും തോറ്റ ലങ്കയ്ക് മാനം കാക്കാനുള്ള അവസരമാണ് ഇന്നത്തേത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook