മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ ബേസിൽ തമ്പിക്ക് ഇടംലഭിക്കാനുള്ള സാധ്യതകൾക്ക് മങ്ങൽ. മീഡിയം പേസറും ഇന്ത്യയ്ക്ക് വേണ്ടി മുൻപ് ടി20 മത്സരം കളിച്ച താരവുമായ മുഹമ്മദ് സിറാജിന്റെ സാന്നിദ്ധ്യമാണ് മലയാളി താരത്തിന് വെല്ലുവിളിയായിരിക്കുന്നത്.

യോർക്കറുകൾ എറിയാനുള്ള മികവാണ് ബേസിൽ തമ്പിയെ ടീമിലേക്ക് എത്തിച്ചത്. 140 കിലോമീറ്റർ വരെ വേഗതയിൽ പന്തെറിയാനുള്ള കഴിവ് ബേസിൽ തമ്പിക്കുണ്ട്. അതേസമയം മുഹമ്മദ് സിറാജും ഇത്രയും വേഗത്തിൽ പന്തെറിയാറുണ്ട്. ന്യൂസിലാന്റിന് എതിരായ മത്സരത്തിൽ നവംബർ നാലിനാണ് സിറാജ് അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യ പരമ്പര നേടിയ സാഹചര്യത്തിൽ ജയദേവ് ഉനദ്‌കട്ടിന് വിശ്രമം നൽകി മറ്റൊരു ബോളറെ ടീമിൽ ഇടംനൽകിയേക്കും. അങ്ങിനെ വരുമ്പോൾ ബേസിൽ തമ്പിക്ക് അവസരം ലഭിക്കുന്നതിന് സിറാജ് വെല്ലുവിളിയാണ്. ഇതല്ലെങ്കിൽ ടീമിലെ സ്പെഷലിസ്റ്റ് പേസ് ബോളറായ ജസ്പ്രീത് ബുംറയെ ടീമിൽ നിന്ന് മാറ്റേണ്ടി വരും. എന്നാൽ പരിചയ സമ്പത്തുള്ള താരമെന്ന നിലയിൽ ഇന്നത്തെ മത്സരത്തിൽ സിറാജിന് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ