Latest News

വമ്പൻ നിരയുമായി ഇംഗ്ലണ്ടിലേക്ക് പറക്കാൻ ഇന്ത്യ; പൃഥ്വി ഷാ ടീമിൽ തിരിച്ചെത്തും

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ജൂൺ 18 മുതൽ 22 വരെ ന്യൂസിലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമാണ് ഇന്ത്യ കളിക്കുക

നാല് മാസം നീണ്ടു നിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് വമ്പൻ ടീമുമായി പറക്കാൻ ഇന്ത്യ. ഇന്ത്യൻ എ ടീമിലെ നിറ സാന്നിധ്യമായ അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ എന്നിവരും കർണാടക ഓപ്പണർ ദേവദത്ത് പടിക്കലും ഉൾപ്പെടുന്ന 30 അംഗ ടീമിനെ വെള്ളിയാഴ്ച ബിസിസിഐ പ്രഖ്യാപിക്കും.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ 5 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ജൂൺ 18 മുതൽ 22 വരെ ന്യൂസിലൻഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുമാണ് ഇന്ത്യ കളിക്കുക. സൗത്താംപ്‌ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷമാണ് ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുക. ഓഗസ്റ്റ് 4 മുതൽ 8 വരെ നോട്ടിങ്ഹാമിലാണ് പരമ്പരയിലെ ആദ്യ മത്സരം. അതിനുശേഷം ഓഗസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിലും, ഓഗസ്റ്റ് 25 മുതൽ 29 വരെ ലീഡ്‌സിലും സെപ്റ്റംബർ രണ്ട് മുതൽ ആറ് വരെ ഓവലിലും സെപ്റ്റംബർ 10 മുതൽ 14 വരെ മാഞ്ചെസ്റ്ററിലുമായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിക്കും.

ഇന്ത്യയിൽ നിന്ന് ബ്രിട്ടണിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യവുമാണ് ബിസിസിഐ ഇത്രയും വലിയ ടീമിനെ ഇംഗ്ളണ്ടിലേക്ക് അയക്കാൻ കാരണം. അവസാന ടെസ്റ്റ് പരമ്പരയിൽ ഉണ്ടായിരുന്ന താരങ്ങൾക്കും ഇന്ത്യയുടെ സ്ഥിര ടെസ്റ്റ് കളിക്കാർക്കും ഒപ്പം കഴിഞ്ഞ ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരും അടങ്ങുന്നതാകും മുപ്പത് പേർ അടങ്ങുന്ന ഇന്ത്യൻ ടീം.

Read Also: ഐപിഎൽ മാറ്റിവച്ചിട്ടും റാഞ്ചിക്ക് പോകാതെ ധോണി, കാരണം ഇതാണ്

ഓസ്‌ട്രേലിയൻ പരമ്പരയിലെ ആദ്യ മത്സരം കളിച്ച് പിന്നീടുള്ള മത്സരങ്ങളിൽ ഫോം നഷ്ടപ്പെട്ട് ടീമിൽ നിന്ന് പുറത്തായ പൃഥ്വി ഷാ ഇംഗ്ലണ്ട് പരമ്പരയിൽ ടീമിൽ തിരിച്ചെത്തും. വിജയ് ഹസാരയിലെയും ഐപിഎല്ലിലെയും മികച്ച ഫോമാണ് പൃഥ്വി ഷാക്ക് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നൽകുക. ഇതിനു പുറമെ ഓപ്പണിങ്ങിലേക്ക് അഭിമന്യു ഈശ്വരൻ, പ്രിയങ്ക് പഞ്ചാൽ എന്നിവരും കർണാടക ഓപ്പണർ ദേവദത്ത് പടിക്കലും കൂടി എത്തുമ്പോൾ അവസാന ഇലവനിൽ ആര് ഇടം കണ്ടെത്തുമെന്നത് ചർച്ചയാകും. ഇവർക്ക് പുറമെ ഇന്ത്യയുടെ സ്ഥിര ഓപ്പണർമാരും ടീമിലുണ്ടാകും.

ഇവർക്ക് പുറമെ മൂന്നാം വിക്കറ്റ് കീപ്പറായി ആരെന്നതും ചർച്ചയാകും. റിഷഭ് പന്തിനും വൃദ്ധിമാൻ സാഹക്കും ഒപ്പം ഇഷാൻ കിഷനെയും കോണ ഭാരതിനെയും വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തും. ഓൾറൗണ്ടർമാരിൽ ആർ.അശ്വിനും രവീന്ദ്ര ജഡേജക്കും പുറമെ രാഹുൽ ചാഹറും അക്ഷർ പട്ടേലും ടീമിൽ എത്തും. ബാറ്റിങ് ഓൾറൗണ്ടറായി ഹർദിക് പാണ്ഡ്യയും ബോളിങ് ഓൾറൗണ്ടറായി ശാർദൂൽ താക്കൂറും എത്തും.

പരുക്കേറ്റ് ചികിത്സയിലായ ടി.നടരാജന് പകരം ഇടത് കയ്യൻ ബോളറായി ജയദേവ് ഉനദ്കട്, പ്രസീദ് കൃഷ്ണ, ആവേശ് ഖാൻ എന്നിവരും ഇംഗ്ലണ്ടിലേക്ക് വിമാനം കയറാൻ ഇടയുണ്ട്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷമി, ഹനുമാ വിഹാരി, ഭുവനേശ്വർ കുമാർ തുടങ്ങിയവർ ടീമിൽ എത്തുമെന്നാണ് കരുതുന്നത്. ഇവർക്ക് പുറമെ നവദീപ് സെയ്നി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവർ ടീമിലുണ്ടാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India squad wtc final england tests

Next Story
IPL 2021 Points Table- ഓറഞ്ച് ക്യാപ്, പർപ്പിൾ ക്യാപ്, പോയിന്റ്നിലയിൽ മുന്നിൽ ആരെല്ലാംIPL, IPL Live Updates, IPL Score, IPL Match, IPL 2021, Mumbai Indians, Chennai Super Kings, CSK, MI, CSK vs MI, CSK vs MI Live, CSK vs MI live score, CSK vs MI Live Updates, CSK vs MI Head to head, CSK vs MI highlights, MS Dhoni, Rohit Sharma, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com