ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. സന്നാഹ മത്സരത്തിനിടയിൽ പരിക്കേറ്റ യുവതാരം പൃഥ്വി ഷായെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിക്ക് ഭേദമാകത്തതിനാലാണ് താരത്തെ മടക്കിയയക്കാൻ തീരുമാനിച്ചത്. അതേസമയം രണ്ട് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് മടക്കി വിളിച്ചു.

പൃഥ്വി ഷാക്ക് പകരം മായങ്ക് അഗർവാൾ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പരിക്കിൽ നിന്ന് മുക്തനായ ഹാർദ്ദിക് പാണ്ഡ്യയെയും ടീമിലേക്ക് മടക്കി വിളിച്ചു.

രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടീമിലേക്ക് വീണ്ടും ക്ഷണം നൽകിയത്. സെപ്റ്റംബറില്‍ ഏഷ്യാ കപ്പിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. രഞ്ജിയില്‍ 28 ഓവറുകള്‍ എറിഞ്ഞ ഹാര്‍ദിക് ബറോഡയ്ക്ക് വേണ്ടി ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റ് നേടിയിരുന്നു. മത്സരത്തില്‍ 73 റണ്‍സെടുത്ത് ബാറ്റിങ്ങിൽ തിളങ്ങാനും താരത്തിന് സാധിച്ചു.

ഇന്ത്യൻ ടീം: വിരാട് കോഹ്‍ലി (നായകൻ), മുരളി വിജയ്, ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, രോഹിത് ശർമ്മ, ഋഷഭ് പന്ത്, പാർഥീവ് പട്ടേൽ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹാർദ്ദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ