മത്സരത്തിനിടയിൽ സ്പിന്നർമാർക്ക് എം‌എസ് ധോണിയുടെ നൽകുന്ന “നിരന്തരമായ ഉപദേശം” ആയിരിക്കും ഇന്ത്യൻ ടീം ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഒരു കാര്യമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ധോണിയുടെ അഭാവം കാരണമാണ് സ്പിന്നർമാർ ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവാതെ ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘ ധോണിയുണ്ടായിരുന്ന സമയത്ത്, ബോൾ എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് അദ്ദേഹം, കൂടുതലും ഹിന്ദിയിൽ ആണെങ്കിലും, നിരന്തരം ബോളർമാർക്ക് ഉപദേശം നൽകുമായിരുന്നു. ഇപ്പോൾ ധോണി വിക്കറ്റിന് പിന്നിലില്ല, ഇന്ത്യയുടെ സ്പിന്നർമാർ കഷ്ടപ്പെടുകയാണ് – കുൽദീപ് (യാദവ്) ആയാലും (രവീന്ദ്ര) ജഡേജ ആയാലും അവർ ഇനി മുൻപുണ്ടായിരുന്ന അതേ ബോളർമാരല്ല എന്ന് കാണാനാവും, ” ഇൻസൈഡ് ഔട്ട് എന്ന പോഡ്കാസ്റ്റിൽ മോറെ പറഞ്ഞു.

Read More: വിരാട് കോഹ്‌ലിയുടെ അഭാവം ഇന്ത്യൻ ടീമിൽ ഒരു ശൂന്യത സൃഷ്ടിക്കും: സച്ചിൻ

ഇപ്പോൾ നടക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് പ്രശംസനീയമായ പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവരുടെ സ്പിന്നർമാരുടെ പ്രകടനം മിതമായതാണ്. കുൽദീപ് യാദവ് കളിച്ച ഏക ഏകദിനത്തിൽ 1/57 എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ ഓവറുകൾ. ഏകദിനത്തിൽ 1/89, 0/71, ടി 20 യിൽ 1/51, 0/41 എന്നിങ്ങനെയാണ് യുസ്‌വേന്ദ്ര ചഹാൽ വിക്കറ്റ് നേടിയതും റൺ വഴങ്ങിയതും. രവീന്ദ്ര ജഡേജയ്ക്ക് പോലും പരമ്പരയിൽ ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.

“മറ്റൊരു ധോണിയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. പാകിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ക്യാപ്റ്റനായി ഒരു വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാനുമായി ശ്രമിക്കുന്നത് നിങ്ങൾ കാണുകയാണെങ്കിൽ, അതിനു കാരണം ധോണിയെപ്പോലെ ഒരാൾ സ്റ്റമ്പുകൾക്ക് പിന്നിൽ കളിക്കുന്നതിന്റെ ഗുണം ടീമിന് ലഭിച്ചുവെന്നതാണെന്ന് വായിച്ചെടുക്കാനും കഴിയും, ” മോറെ പറഞ്ഞു.

Read More: ഐസിസി ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി രാഹുലും കോഹ്‌ലിയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook