scorecardresearch

ഏകദിന പരമ്പര പിടിക്കാൻ ഇന്ത്യ; സാധ്യതാ ഇലവൻ; മത്സരം എവിടെ കാണാം?

india vs south africa odi; ആദ്യ പരമ്പര റാഞ്ചിയിൽ നടന്നപ്പോൾ ഇന്ത്യ മുൻപിൽ വെച്ച 300ന് മുകളിലെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17 റൺസ് അകലെയാണ് വീണത്

india vs south africa odi; ആദ്യ പരമ്പര റാഞ്ചിയിൽ നടന്നപ്പോൾ ഇന്ത്യ മുൻപിൽ വെച്ച 300ന് മുകളിലെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17 റൺസ് അകലെയാണ് വീണത്

author-image
Sports Desk
New Update
India vs South Africa Third ODI

Source: Indian Cricket Team, Instagram

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര പിടിക്കാൻ ഉറച്ച് ഇന്ത്യ ശനിയാഴ്ച വിശാഖപട്ടണത്ത് ഇറങ്ങും. റായ്പൂരിൽ ഇന്ത്യ ഉയർത്തിയ 359 റൺസ് ചെയ്സ് ചെയ്ത് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ഇരു ടീമുകൾക്കും ബോളിങ്ങിലാണ് മെച്ചപ്പെടാനുള്ളത്. ആദ്യ രണ്ട് ഏകദിനങ്ങളിലും 300ന് മുകളിൽ സ്കോർ ഉയർന്നിരുന്നു. 

Advertisment

ആദ്യ പരമ്പര റാഞ്ചിയിൽ നടന്നപ്പോൾ ഇന്ത്യ മുൻപിൽ വെച്ച 300ന് മുകളിലെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17 റൺസ് അകലെയാണ് വീണത്. കോഹ്ലിയുടെ സെഞ്ചുറിയും രോഹിത്തിന്റെ ഇന്നിങ്സും റാഞ്ചിയിൽ ഇന്ത്യയെ തുണച്ചു. റായ്പൂരിലും സ്കോർ മൂന്നക്കം കടത്തിയാണ് കോഹ്ലി റൺവേട്ട നടത്തിയത്.

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

ആദ്യ രണ്ട് ഏകദിനങ്ങളിൽ സെഞ്ചുറി നേടിയത് കോഹ്ലിക്ക് മേലുള്ള സമ്മർദം കുറയ്ക്കും. എന്നാൽ രണ്ടാം ഏകദിനത്തിൽ സ്കോർ ഉയർത്താൻ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. അതിനാൽ മൂന്നാം ഏകദിനത്തിൽ രോഹിത്തിന് റൺസ് കണ്ടെത്തണം. രോഹിത്തിന്റേയും കോഹ്ലിയുടേയും ഭാവി മൂന്നാം ഏകദിനത്തിന് ശേഷം തീരുമാനിക്കാൻ ബിസിസിഐ യോഗം ചേരുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇവലവൻ;രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ഋതുരാജ്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

Also Read; രോഹിത്തിന്റെ ഞെട്ടിക്കുന്ന നീക്കം; ബിസിസിഐ സമ്മർദം കാരണം ട്വന്റി20 കളിച്ചേക്കും

ദക്ഷിണാഫ്രിക്കയുടെ സാധ്യത പ്ലേയിങ് ഇലവൻ; ക്വിൻ്റൺ ഡി കോക്ക്, എയ്ഡൻ മർക്രം, ടെംബ ബവുമ, മാത്യു ബ്രീറ്റ്സ്കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ ജാൻസൺ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ഓട്ട്‌നീൽ ബാർട്ട്മാൻ

ഇന്ത്യ ദക്ഷിണാഫ്രിക്ക വിശാഖപട്ടണം ഏകദിനം എത്ര മണിക്ക് ആരംഭിക്കും? 

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. 

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഏത് ചാനലിൽ? 

ദക്ഷണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പര സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം. 

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന്റെ ലൈവ് സ്ട്രീമിങ് ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകും. 

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Virat Kohli Rohit Sharma India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: