/indian-express-malayalam/media/media_files/2025/12/10/india-vs-south-africa-t20-2025-12-10-00-01-29.jpg)
Source: Indian Cricket Team, Instagram
കട്ടക്ക് ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ. 101 റൺസിന്റെ വമ്പൻ ജയം ആണ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവും സംഘവും നേടിയത്. 176 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക വെറും 74 റൺസിന് പുറത്തായി.
14 പന്തിൽ നിന്ന് 22 റൺസ് എടുത്ത ഡെവാൾഡ് ബ്രെവിസ് ആണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി പന്തെറിഞ്ഞ ആറ് ബോളർമാരും വിക്കറ്റ് വീഴ്ത്തി. അർഷ്ദീപും ബുമ്രയും വരുണും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം പിഴുതു. തന്റെ ഒരോവറിൽ ആണ് ബ്രെവിസിനേയും കേശവ് മഹാരാജിനേയും ബുമ്ര മടക്കിയത്. ഹർദിക് പാണ്ഡ്യയും ശിവം ദുബേയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48-3 എന്ന നിലയിൽ തുടക്കത്തിൽ പതറിയിരുന്നു. ആദ്യ ഏഴ് ഓവറിനുള്ളിൽ ആണ് ഗില്ലിന്റേയും സൂര്യയുടേയും അഭിഷേകിന്റേയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. പിന്നാലെ തിലക് വർമയും അക്ഷറും കരുതലോടെ കളിക്കാൻ ശ്രമിച്ചു. റൺറേറ്റ് ഉയർത്താൻ ഇവർക്കായില്ല. എന്നാൽ ഹർദിക് കളത്തിലെത്തിയതോടെ കളി മാറുകയായിരുന്നു.
Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം
View this post on InstagramA post shared by Team india (@indiancricketteam)
28 പന്തിൽ നിന്ന് 59 റൺസ് ആണ് ഹർദിക് പാണ്ഡ്യ അടിച്ചെടുത്തത്. ആറ് ഫോറും നാല് സിക്സും ഹർദിക്കിൽ നിന്ന് വന്നു. 210 എന്ന സ്ട്രൈക്ക്റേറ്റിൽ ഹർദിക്ക് കളിച്ചതോടെയാണ് 175 എന്ന പൊരുതാവുന്ന സ്കോറിലേക്ക് ഇന്ത്യ എത്തിയത്.
Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്
ആദ്യ ട്വന്റി20യിൽ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജുവിന് പകരം ഇറങ്ങിയ ജിതേഷ് അഞ്ച് പന്തിൽ 10 റൺസ് നേടി പുറത്താവാതെ നിന്നു. വ്യാഴാഴ്ച നടക്കുന്ന രണ്ടാമത്തെ ട്വന്റി20യിലും സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യതയില്ല.
Read More; "രോഹിത്തും കോഹ്ലിയും ഇല്ലാതെ 2027ലെ ലോക കിരീടം നേടാനാവില്ല; അത് കഴിഞ്ഞും അവർ കളിക്കും"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us