/indian-express-malayalam/media/media_files/2025/09/26/indian-cricket-team-asia-cup-2025-09-26-15-02-15.jpg)
Photograph: (Source: Indian Cricket Team, Instagram)
india vs South Africa Twenty20; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ മുൻപിലെത്തുക ലക്ഷ്യമിട്ട് ഇന്ത്യ ഞായറാഴ്ച ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ ജയം വീതം നേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നിൽക്കുമ്പോൾ മൂന്നാം ട്വന്റി20 നിർണായകമാണ്. സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുമോ എന്നതിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞുള്ള സമ്മർദം ശക്തമാണ്.
ധരംശാലയിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയാൽ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് മേലുള്ള സമ്മർദം ഇരട്ടിയാവും. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും വിമർശകരുടെ വായടപ്പിക്കേണ്ടതുണ്ട്. ക്യാപ്റ്റന്റേയും വൈസ് ക്യാപ്റ്റന്റേയും ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദന.
Also Read: വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ
ഓപ്പണർ റോളിലിറങ്ങിയ ഗില്ലിന് പരമ്പരയിലെ രണ്ട് കളികളിലും രണ്ടക്കം കാണാൻ കഴിഞ്ഞില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവാകട്ടെ കഴിഞ്ഞ ഒരു വർഷത്തോളമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തിൽ ഓപ്പണർ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ നിലവിലെ കോമ്പിനേഷൻ മാറ്റാൻ സാധ്യതയില്ല. വിക്കറ്റ് കീപ്പർ ബാറ്ററായി ജിതേഷ് ശർമയെ തന്നെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത.
Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ
ആദ്യ മത്സരത്തിൽ വമ്പൻ ജയം നേടിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞപ്പോൾ വെടിക്കെട്ട് അർധസെഞ്ചുറിയുമായി ടീമിനെ രക്ഷിച്ചത് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ആയിരുന്നു. മധ്യനിരയിൽ തിലക് വർമ്മയും മികച്ച പ്രകടനം കാഴ്ചവെച്ചു.
ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ് എന്നിവർക്ക് രണ്ടാം മത്സരത്തിൽ താളം കണ്ടെത്താനായില്ലെങ്കിലും ധരംശാലയിലെ പേസ് അനുകൂല പിച്ചിൽ ഇവർക്ക് മികവ് കാണിക്കാനായേക്കും. സ്പിന്നർമാരായ അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും മികച്ച പ്രകടനം തുടരുകയാണ്. സ്റ്റാർ സ്പിന്നർ കുൽദീപ് യാദവും ധരംശാലയിൽ പ്ലേയിങ് ഇലവിൽ ഇടം നേടിയേക്കും.
മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം എത്ര മണിക്ക് ആരംഭിക്കും?
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20 കട്ടക്കിൽ ഇന്ത്യൻ സമയം രാത്രിഏഴ് മണിക്ക് ആരംഭിക്കും.
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഏത് ചാനലിൽ?
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം സ്റ്റാർ നെറ്റ്വർക്കിൽ കാണാം.
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാവും.
Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us