scorecardresearch

പരമ്പര പിടിച്ച് ഇന്ത്യ; ആളറിഞ്ഞ് കളിക്കണം എന്നോർമിപ്പിച്ച് കോഹ്ലിയും രോഹിത്തും

India vs South Africa ODI; ഓപ്പണിങ്ങിൽ അവസരം ലഭിച്ച യശസ്വി വിശാഖപട്ടണത്ത് അത് മുതലാക്കി. 121 പന്തിൽ നിന്ന് കരുതലോടെ കളിച്ച് 116 റൺസോടെ യശസ്വി പുറത്താവാതെ നിന്നു

India vs South Africa ODI; ഓപ്പണിങ്ങിൽ അവസരം ലഭിച്ച യശസ്വി വിശാഖപട്ടണത്ത് അത് മുതലാക്കി. 121 പന്തിൽ നിന്ന് കരുതലോടെ കളിച്ച് 116 റൺസോടെ യശസ്വി പുറത്താവാതെ നിന്നു

author-image
Sports Desk
New Update
Rohit Sharma Virat Kohli Yashaswi Jaiswal

വിശാഖപട്ടണത്തെ ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് ഭാഗ്യം ഒടുവിൽ രാഹുലിനൊപ്പം നിന്ന മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക മുൻപിൽ വെച്ച 271 റൺസ് വിജയ ലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 61 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. 

Advertisment

യശസ്വി ജയ്സ്വാൾ ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറിയിലേക്ക് എത്തുകയും രോഹിത് ശർമയും വിരാട് കോഹ്ലിയും അർധ ശതകം നേടുകയും ചെയ്തതോടെയാണ് ഇന്ത്യ തകർപ്പൻ ജയത്തിലേക്ക് എത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളിലും സെഞ്ചുറി നേടിയ വിരാട് കോഹ്ലി മൂന്നാമത്തേതിൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി തകർത്തടിച്ച് ഇന്ത്യയുടെ ജയം വേഗത്തിലാക്കി. 

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

39ാം ഓവറിലെ  രണ്ട് പന്തുകൾ തുടരെ ബൗണ്ടറി കടത്തി കോഹ്ലിയാണ് ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. വിമർശകർക്കെതിരായ കോഹ്ലിയുടെ മറുപടി കൂടിയായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര. 45 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സും സഹിതം 65 റൺസോടെ കോഹ്ലി പുറത്താവാതെ നിന്നു. 

Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ

ഗില്ലിന്റെ അഭാവത്തിൽ ഓപ്പണിങ്ങിൽ അവസരം ലഭിച്ച യശസ്വി വിശാഖപട്ടണത്ത് അത് മുതലാക്കി. 121 പന്തിൽ നിന്ന് കരുതലോടെ കളിച്ച് 116 റൺസോടെ യശസ്വി പുറത്താവാതെ നിന്നു. 12 ഫോറും രണ്ട് സിക്സുമാണ് യശസ്വിയുടെ ബാറ്റിൽ നിന്ന് വന്നത്. 73 പന്തിൽ നിന്ന് 75 റൺസ് എടുത്താണ് രോഹിത് ശർമ പുറത്തായത്. ഏഴ് ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതാണ് രോഹിത്തിന്റെ ഇന്നിങ്സ്. 

Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പ്രോട്ടീസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത് ഡികോക്കിന്റെ സെഞ്ചുറിയാണ്. ബവുമ 48 റൺസ് എടുത്തു. ഇന്ത്യക്കായി കുൽദീപും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി. 

Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Virat Kohli Rohit Sharma India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: