/indian-express-malayalam/media/media_files/rReGrWR9hNwZRNlZzu0t.jpg)
ദക്ഷിണാഫ്രിക്ക 500ന് മുകളിൽ വിജയ ലക്ഷ്യം വെച്ചതോടെ പരമ്പര ഇന്ത്യക്ക് നഷ്ടമാകും എന്ന് ഉറപ്പായി കഴിഞ്ഞു. മറ്റൊരു നാണക്കേടിന്റെ വക്കിൽ ഇന്ത്യ നിൽക്കുകയാണ് ഇന്ത്യ. വിരാട് കോഹ്ലി റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനെടുത്ത തീരുമാനം തെറ്റായി പോയെന്നാണ് ഈ സമയം മുൻ രഞ്ജി താരം ശ്രീവത്സ് ഗോസ്വാമി പറഞ്ഞത്.
ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിച്ച് കോഹ്ലി ടെസ്റ്റിൽ കളി തുടരണമായിരുന്നു എന്നാണ് ഗോസ്വാമി എക്സിൽ കുറിച്ചത്. "ടെസ്റ്റ് ക്രിക്കറ്റ് കോഹ്ലിയെ മിസ് ചെയ്യുകയാണ്. കളിക്കാരൻ എന്ന നിലയിൽ മാത്രമല്ല, രാജ്യത്തോടുള്ള കോഹ്ലിയുടെ സ്നേഹവും അഭിനിവേഷവും അത്രത്തോളമായിരുന്നു," ഗോസ്വാമീ ചൂണ്ടിക്കാണിച്ചു.
Also Read: പിച്ചിനെ കുറ്റം പറഞ്ഞ് രക്ഷപെടേണ്ട! ഇന്ത്യൻ ബാറ്റർമാർക്ക് നേരെ മുൻ താരങ്ങൾ
സാഹചര്യം എന്തായാലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനാവും എന്ന് കോഹ്ലി വിശ്വസിച്ചിരുന്നു എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഗുവാഹത്തിയിൽ549 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. നാലാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
Also Read: കുൽദീപ്-സുന്ദർ സഖ്യം നേരിട്ടത് 208 പന്തുകൾ; 201 റൺസിന് പുറത്തായി ഇന്ത്യ; india vs South Africa
ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ, ഇന്ത്യക്ക് വിജയത്തിനായി 522 റൺസ് കൂടി വേണം. ഇന്ത്യ നാളെ തോറ്റാലും കളി സമനിലയിലായാലും ചരിത്ര നേട്ടമാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്.
Also Read: ആ ഡയമണ്ട് മോതിരം ഹർദിക് അണിയിച്ചതോ? വിവാഹ നിശ്ചയ അഭ്യൂഹങ്ങളിൽ പ്രതികരണം
ദക്ഷിണാഫ്രിക്ക അവസാനമായി ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത് 2000ൽ ആണ്. 2025ലെ കൊൽക്കത്ത ടെസ്റ്റിലെ വിജയം 15 വർഷത്തിനു ശേഷം ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ടെസ്റ്റ് വിജയമായി മാറിയിരുന്നു.
Read More: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us