scorecardresearch

'ഇതേ ഞാനാണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

India vs South Africa Test Series; ഇന്ത്യൻ ക്രിക്കറ്റിന് ആണ് പ്രധാന്യം നൽകേണ്ടത് എന്നാണ് രണ്ടാം ടെസ്റ്റിലെ ദയനീയ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഗംഭീർ പറഞ്ഞത്

India vs South Africa Test Series; ഇന്ത്യൻ ക്രിക്കറ്റിന് ആണ് പ്രധാന്യം നൽകേണ്ടത് എന്നാണ് രണ്ടാം ടെസ്റ്റിലെ ദയനീയ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഗംഭീർ പറഞ്ഞത്

author-image
Television Desk
New Update
Rishabh Pant and Gautam Gambhir

Rishabh Pant and Gautam Gambhir: (Indian Cricket Team, Instagram)

ന്യൂസിലൻഡിന് പിന്നാലെ ദക്ഷിണാഫ്രിക്കയും ഇന്ത്യക്കെതിരെ ഇന്ത്യൻ മണ്ണിൽ വെച്ച് ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നത് സംബന്ധിച്ച് ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗൗതം ഗംഭീർ. ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിന്റെ കൂറ്റൻ തോൽവിയിലേക്കാണ് ഇന്ത്യ വീണത്. ഇതോടെ 25 വർഷത്തിന് ശേഷം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയം എന്ന നേട്ടത്തിലേക്ക് നിലവിലെ ലോക ചാംപ്യന്മാരുടെ സംഘമെത്തി. 

Advertisment

ഇന്ത്യൻ ക്രിക്കറ്റിന് ആണ് പ്രധാന്യം നൽകേണ്ടത് എന്നാണ് രണ്ടാം ടെസ്റ്റിലെ ദയനീയ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഗംഭീർ പറഞ്ഞത്. "അത് ബിസിസിഐക്ക് തീരുമാനിക്കാം. ഞാൻ ഇതിന് മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനാണ് പ്രാധാന്യം നൽകേണ്ടത്. എനിക്കല്ല. ഇതേ ഞാൻ ആണ് ഇംഗ്ലണ്ടിൽ പോസിറ്റീവ് ഫലത്തിലേക്ക് ടീമിനെ എത്തിച്ചത്, ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്കും ഏഷ്യാ കപ്പ് കിരീടത്തിലേക്കും എത്തിച്ചത്," ഗംഭീർ വ്യക്തമാക്കി.

Also Read: "ആ ഊർജം ഇന്ത്യ മിസ് ചെയ്യുന്നു; കോഹ്ലി എടുത്ത തീരുമാനം തെറ്റായിപ്പോയി"

"ടീം ഒന്നാകെ നന്നായി കളിക്കണമായിരുന്നു. 95-1 എന്ന നിലയിൽ നിന്ന് 122-7ലേക്ക് വീണത് അംഗീകരിക്കാനാവില്ല. ഏതെങ്കിലും ഒരു കളിക്കാരനേയോ ഏതെങ്കിലും ഒരു ഷോട്ടിനേയോ പഴിക്കേണ്ട കാര്യമില്ല. എല്ലാവർക്കും തോൽവിയിൽ ഉത്തരവാദിത്വമുണ്ട്. ഏതെങ്കിലും കളിക്കാരെ മാത്രമായി ഞാൻ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല."

Advertisment

Also Read: "മന്ഥാനയുമായുള്ള വിവാഹം മാറ്റിയത് പലാഷ് പറഞ്ഞിട്ട്; വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു"

നിലവിൽ റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധി എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിനും ഗംഭീർ മറുപടി നൽകി. "ടെസ്റ്റ് ക്രിക്കറ്റിന് മുൻതൂക്കം നൽകുക. ഇന്ത്യയിൽ ടെസ്റ്റ് ക്രിക്കറ്റിനെ ഗൗരവത്തോടെ കാണുന്നുണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു കളിക്കാരനേയോ വ്യക്തിയേയോ പഴിക്കാനാവില്ല," ഗംഭീർ പറഞ്ഞ.

Also Read: സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ

കൊൽക്കത്ത ടെസ്റ്റിലേത് പോലെ ഗുവാഹത്തിയിലും ഇന്ത്യൻ ബാറ്റിങ് നിര കളി മറക്കുകയായിരുന്നു. കൊൽക്കത്തയിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 94 റൺസിന് പുറത്തായതിന് പിന്നാലെ പിച്ചിനെതിരെ വിമർശനമുണ്ടായി. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട പിച്ച് ആണ് നൽകിയത് എന്ന് പറഞ്ഞ് ഗംഭീർ പിച്ചിനെ ന്യായീകരിച്ചു. ഇതോടെ രൂക്ഷ പ്രതികരണങ്ങൾ ഗംഭീറിന് നേരെ ഉയർന്നു. പിച്ചിലേക്ക് അധിക ശ്രദ്ധ നൽകാതെ സ്വന്തം കളിക്കാരെ മെച്ചപ്പെടുത്താൻ ശ്രമിക്കൂ എന്നാണ് ഗാംഗുലി ഉൾപ്പെടെയുള്ളവർ പറഞ്ഞത്. 

Read More: ടീം തകർന്ന് നിൽക്കുന്നു, അപ്പോഴാണ് പന്തിന്റെ സ്ലോഗ് ഷോട്ട്; ലജ്ജ തോന്നുന്നു: ശ്രീകാന്ത്

Gautham Gambhir India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: