/indian-express-malayalam/media/media_files/2025/11/24/india-vs-south-africa-second-test-2025-11-24-15-36-39.jpg)
Source: Indian Cricket Team, Instagram
കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ചേർന്ന് പ്രതിരോധ കോട്ട കെട്ടി നാണക്കേട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഗുവാഹത്തി ടെസ്റ്റിൽ 201 റൺസിന് പുറത്തായി ഇന്ത്യ. ആറ് വിക്കറ്റ് പിഴുത് മധ്യനിരയെ തകർത്തിട്ട് മാർകോ ജാൻസനാണ് ജയം അനിവാര്യമായ ടെസ്റ്റിൽ ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം തകർത്തത്. ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങി.
288 റൺസിന്റെ ലീഡ് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉള്ളത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ നിന്നാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തകർത്തിട്ടത്. യശസ്വി മടങ്ങിയതോടെ കളി ഇന്ത്യയുടെ കൈകളിൽ നിന്ന് പോവുകയായിരുന്നു. മൂന്നാം ദിനം ആദ്യം ഹാർമറാണ് ഇന്ത്യയെ അലട്ടിയത്. എന്നാൽ ചായയ്ക്ക് ശേഷം ജാൻസെന്റെ ആക്രമണത്തിന് മുൻപിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല.
Also Read: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു
122-7 എന്ന നിലയിലേക്ക് ഇന്ത്യയുടെ സ്കോർ എത്തി. എട്ടാം വിക്കറ്റിൽ കുൽദീപ് യാദവും വാഷിങ്ടൺ സുന്ദറും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാരെ പ്രതിരോധിച്ചു. 72 റൺസ് ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. 134 പന്തുകളാണ് കുൽദീപ് യാദവ് നേരിട്ടത്. നേടിയത് 19 റൺസ്. വാഷിങ്ടൺ സുന്ദർ 92 പന്തിൽ നിന്ന് കണ്ടെത്തിയത് 48 റൺസ്.
Also Read: അച്ഛന്റെ ആരോഗ്യനില മോശമായി; സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവെച്ചു
ഹാർമർ ആണ് വാഷിങ്ടൺ സുന്ദറിനെ വീഴ്ത്തി കുൽദീപ്-സുന്ദർ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ കുൽദീപിനേയും ബുമ്രയേയും പുറത്താക്കി ജാൻസൻ ആറ് വിക്കറ്റ് നേട്ടം കുറിച്ചു. 58 റൺസ് എടുത്ത യശസ്വി ജയ്സ്വാൾ ആണ് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ.
Also Read: ആരാണ് സെനുരാൻ മുത്തുസ്വാമി? ഇന്ത്യൻ വംശജന്റെ സെഞ്ചുറിയിലൂടെ രക്ഷപെട്ട് ദക്ഷിണാഫ്രിക്ക
ഗുവഹത്തി ടെസ്റ്റിൽ ഇനിയും രണ്ട് ദിവസം ശേഷിക്കെ കളി സമനിലയിലായാലും ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര ജയിക്കാം. എന്നാൽ സ്വന്തം മണ്ണിൽ ഒരു ദശാബ്ദത്തോളം ആധിപത്യം പുലർത്തിപ്പോന്ന ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാവും.
Read More; ആദ്യത്തെ റിപ്ലേയിൽ സ്പൈക്ക് ഇല്ല; വീണ്ടും നോക്കിയപ്പോൾ സ്പൈക്ക്; ആഷസിൽ വിവാദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us