/indian-express-malayalam/media/media_files/2025/11/16/shubman-gill-kl-rahul-and-gautam-gambhir-2025-11-16-16-52-23.jpg)
പുതിയ ഇന്ത്യൻ ടീമിനെ പടുത്തുയർത്തുകയാണ് എന്ന് പറഞ്ഞ് ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പര തോൽവികളെ പ്രതിരോധിക്കുന്ന ഗൗതം ഗംഭീറിന്റെ വാദം ശരിയല്ലെന്ന് ഇംഗ്ലണ്ട് മുൻ ഓൾറൗണ്ടർ മൊയീൻ അലി. ഇന്ത്യക്ക് വേണ്ടി ഇപ്പോഴും കളിക്കുന്നത് 'ടോപ്' കളിക്കാർ തന്നെയാണ് എന്നാണ് മൊയിൻ അലി അഭിപ്രായപ്പെടുന്നത്.
"എനിക്ക് ഇത് മനസിലാവുന്നില്ല. ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം ജയിക്കണം എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കയോട് തോറ്റപ്പോൾ മാത്രമല്ല, ന്യൂസിലൻഡ് പരമ്പര നേടിയപ്പോഴും ഇങ്ങനെയായിരുന്നു വാർത്തകൾ. ഇത് ടീമിനെ വീണ്ടും പടുത്തുയർത്തുന്ന സമയമാണ് എന്നാണ് ഗംഭീർ പറയുന്നത്. എന്നാൽ അങ്ങനെയല്ല. ഇപ്പോൾ ടീമിലുള്ളവരെല്ലാം ടോപ് കളിക്കാരാണ്, ടോപ്, ടോപ് കളിക്കാരാണ്," മൊയിൻ അലി പറഞ്ഞു.
Also Read: ഇന്ത്യയുടെ 2 പിഴവുകൾ; 77-4ൽ നിൽക്കെയുള്ള ബോളിങ് ചെയിഞ്ച്; ഒരു മാസ്റ്റർസ്ട്രോക്ക്
"ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്ക് പോസിറ്റീവ് റിസൽട്ട് അല്ലേ ലഭിച്ചത്. ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യക്ക് അഭിമാനിക്കാനാവുന്ന നേട്ടമായിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ കളിക്കുമ്പോഴുള്ള അഭിമാനത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ഇന്ത്യ വ്യത്യസ്തമായൊരു ലെവലിൽ ആണ് കാര്യങ്ങൾ കാണുന്നത്."
"ഇന്ത്യ അശ്വിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇന്ത്യക്ക് ഇപ്പോഴുള്ള സ്പിന്നർമാർ മികച്ചവർ തന്നെയാണ്. പക്ഷേ അശ്വിന് വേറിട്ട് നിൽക്കുന്നു. പ്രത്യേകിച്ച് ഇന്ത്യയിൽ അശ്വിന്റെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു. അത് ഇന്ത്യ ഇപ്പോൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട്." മൊയിൻ അലി പറഞ്ഞു.
Also Read: ഗംഭീറിനെതിരെ രോഹിത്തും കോഹ്ലിയും? പടലപിണക്കം പരിഹരിക്കാൻ യോഗം; റിപ്പോർട്ട്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ കൊൽക്കത്തയിലും ഗുവാഹത്തിയിലും ഇന്ത്യൻ താരങ്ങൾ പൂർണമായും നിരാശപ്പെടുത്തി. ഗുവാഹത്തിയിലെ തോൽവിക്ക് പിന്നാലെ ഗംഭീർ പ്രതികരിച്ചത് ടീം ഒരു പരിവർത്തനത്തിന്റെ പാതയിലാണ് എന്നാണ്.
Also Read; സൽമാൻ ഖാന്റെ 'ലഗൻ ലഗി' ഡാൻസുമായി കോഹ്ലി; ട്രോളി കൊന്നത് യശസ്വിയുടെ ഹെയർസ്റ്റൈലിനെ
"ഞാൻ ഒഴികഴിവുകൾ പറയില്ല. മുൻപും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഇനിയും പറയില്ല. ഒരു ഉയർന്ന നിലവാരമുള്ള ടീമിനെതിരെ കളിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റ് എന്നത് ഒരിക്കലും എളുപ്പമല്ല. നിങ്ങൾ ഈ ടീമിന് സമയം നൽകണം. ഇതിൽ നിന്നെല്ലാം ടീം പാഠം പഠിച്ചുകൊണ്ടിരിക്കും എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. പരിവർത്തനം എന്ന വാക്ക് ഉപയോഗിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇതാണ് യഥാർഥത്തിൽ പരിവർത്തണം," ഗുവാഹത്തി തോൽവിക്ക് ശേഷം ഗംഭീർ പറഞ്ഞു.
Read More; ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us