ധര്‍മശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിരാശ. കനത്ത മഴയെ തുടര്‍ന്ന് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. മഴ മൂലം ടോസ് ഇടാന്‍ പോലും സാധിച്ചിരുന്നില്ല. മൊഹാലിയിലാണ് അടുത്ത മത്സരം.
ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ലോകകപ്പ് ക്രിക്കറ്റിലേറ്റ നാണക്കേട് മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റൺ ഡി കോക്കാണ് ടീമിനെ നയിക്കുന്നത്. പേസ് ബോളര്‍ റബാദയിലാണ് ദക്ഷിണാഫ്രിക്ക ഏറെ പ്രതീക്ഷ വയ്ക്കുന്നത്.
Read Also: എം.എസ്.ധോണിയുടെ വിരമിക്കലിനെക്കുറിച്ച് വിരാട് കോഹ്‌ലിക്ക് പറയാനുള്ളത്
13 ട്വന്റി 20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ എട്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായത് അഞ്ച് മത്സരങ്ങളില്‍ മാത്രം.
വെസ്റ്റ് ഇൻഡീസിനെ അവരുടെ മണ്ണിൽ പോയി കീഴടക്കിയ ശേഷം സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. വെസ്റ്റ് ഇൻഡീസിൽ ഒരു മത്സരം പോലും തോൽക്കാതെ മുന്നേറിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെയും ആ മികവ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ എതിരാളികൾ കൂടുതൽ കരുത്തരാണ്.
ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.
ദക്ഷിണാഫ്രിക്കൻ ടീം: ക്വിന്റൺ ഡി കോക്ക്, റാസി വാൻഡർ ഡസ്സൻ, ടെംബ ബവുമ, ജൂനിയർ ദാല, ജോൺ ഫോർച്യൂൺ, ബെയ്റൺ ഹെൻഡ്രിക്സ്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർച്ചെ, ആൻഡിലെ ഫെലുക്വായോ, ഡ്വെയ്ൻ പ്രെട്ടോറിയസ്, കഗിസോ റബാഡ, ടബ്രെയ്സ് ഷംസി, ജോർജ് ലിൻഡെ
Read Also: രോഹിത് ടെസ്റ്റില്‍ ക്ലിക്കായാല്‍ ഇതുവരെ നേടാനാകാത്ത പലതും നമുക്ക് നേടാനാകും: സഞ്ജയ് ബംഗാര്‍
T20I Series schedule: ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരക്രമം
1. സെപ്റ്റംബർ 15 : ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയം, ധർമ്മശാല – 07.00 PM
2. സെപ്റ്റംബർ 18 : പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഐഎസ് ബിന്ദ്ര സ്റ്റേഡിയം, മൊഹാലി – 07.00 PM
3. സെപ്റ്റംബർ 22 : എം.ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു – 07.00 PM