മൊഹാലി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അവസരങ്ങള്‍ ലഭിച്ചിട്ടും പ്രകടനനിലവാരം ഉയര്‍ത്താന്‍ സാധിക്കാത്ത പന്തിന് പരിശീലകന്‍ രവി ശാസ്ത്രി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെപ്പോലെ അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തിയാല്‍ പന്തിനെ ടീമില്‍നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെ ആലോചിക്കുമെന്നാണ് ശാസ്ത്രി പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പന്തിന് തിരിച്ചടിയാകും.

Read Also: ആ പന്ത് പൊട്ടിയോ നോക്കട…; ബൗൺസർ തലയിൽ കൊണ്ടതിന് ശേഷം ധവാൻ സഞ്ജുവിനോട് പറഞ്ഞത്

റണ്‍സൊഴുകുന്ന പിച്ചില്‍ രോഹിത് ശര്‍മ മുതല്‍ രവീന്ദ്ര ജഡേജ വരെയുള്ള കൂറ്റനടിക്കാരിലാണ് ഇന്ത്യ പ്രതീക്ഷ വയ്ക്കുന്നത്. മറുവശത്ത് ദക്ഷിണാഫ്രിക്കയ്ക്കു ഈ മത്സരം നിര്‍ണായകമാണ്.

മഴയെത്തുടര്‍ന്നാണ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. കനത്ത മഴയെത്തുടര്‍ന്ന് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു. മഴ മൂലം ടോസ് ഇടാന്‍ പോലും സാധിച്ചില്ല.

ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിലുള്ളത്. ലോകകപ്പിലേറ്റ നാണക്കേട് മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റൺ ഡി കോക്കാണ് ടീമിനെ നയിക്കുന്നത്. പേസ് ബോളര്‍ റബാദയിലാണ് ദക്ഷിണാഫ്രിക്ക ഏറെ പ്രതീക്ഷ വയ്ക്കുന്നത്.

Read Also: India vs South Africa: ‘ഇനി അങ്കം നാട്ടിൽ’; ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20, ടെസ്റ്റ് പരമ്പര അറിയേണ്ടതെല്ലാം

13 ട്വന്റി 20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏറ്റുമുട്ടിയത്‌.
എട്ടെണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാനായത് അഞ്ചില്‍ മാത്രം.

ഇന്ത്യൻ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവദീപ് സെയ്നി.

ദക്ഷിണാഫ്രിക്കൻ ടീം: ക്വിന്റണ്‍ ഡീകോക്ക്, റീസാ ഹെന്‍ഡ്രിക്സ്, ടെംബാ ബാവുമ, റാസി വാന്‍ഡര്‍ ഡസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡൈല്‍ ഫെലുക്വായോ, ഡ്വയിന്‍ പ്രിട്ടോറിയസ്, ജോര്‍ണ്‍ ഫോര്‍ർട്യുന്‍, കാഗിസോ റബാദ, ആര്‍റിച്ച് നോര്‍ജെ, ടബ്രൈസ് ഷംസി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook