സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഫീൽഡിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുത്തു. കേപ്‍ടൗണിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റ് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. അതേസമയം, ആദ്യ ടെസ്റ്റിന്റെ പരാജയത്തിൽനിന്നും രണ്ടാം ടെസ്റ്റിൽ മികച്ച വിജയം നേടി പരമ്പര നഷ്ടപ്പെടാതിരിക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം.

മൂന്നു മാറ്റങ്ങളുമായാണ് സെഞ്ചൂറിയനിൽ ഇന്ത്യൻ ടീം രണ്ടാം ടെസ്റ്റിനിറങ്ങുന്ന്. ശിഖര്‍ ധവാന് പകരം കെ.എല്‍.രാഹുലിനെയും ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയെയും വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്‍ത്ഥിവ് പട്ടേലിനെയും ടീമിൽ ഉൾപ്പെടുത്തി. അതേസമയം, അജിങ്ക്യ രഹാനെയെ രണ്ടാം ടെസ്റ്റിലും പുറത്തിരുത്തി. ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം രഹാനെയുടെ അഭാവമാണെന്ന് വിമർശനങ്ങൾ ഉയർന്നിട്ടും അതൊന്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ബാധിച്ചിട്ടില്ല.

അതേസമയം, പരുക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക മൽസരത്തിനിറങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ