/indian-express-malayalam/media/media_files/2025/11/24/yashasvi-jaiswal-and-kl-rahul-2025-11-24-18-29-52.jpg)
Source: Indian Cricket Team, Instagram
റെഡ് ബോൾ ക്രിക്കറ്റിൽ സ്വന്തം മണ്ണിൽ ഇന്ത്യക്ക് എന്താണ് സംഭവിക്കുന്നത്? 2024ൽ ന്യൂസിലൻഡിനോടേറ്റ 3-0ന്റെ തോൽവിയുടെ ആഘാതം ഇപ്പോഴും വിട്ടമാറിയിട്ടില്ല. ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിലും തകർന്ന് വീഴുന്നു. ഗുവാഹത്തി ടെസ്റ്റിലെ ബാറ്റിങ് തകർച്ചയിൽ പിച്ചിനെ കുറ്റം പറഞ്ഞ് രക്ഷപെടേണ്ട എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരവും പരിശീലകനുമായ രവി ശാസ്ത്രി.
"പിച്ച് മൂന്നാം ദിനവും മോശമായിട്ടില്ല. 142-7 എന്ന നിലയിലേക്ക് തകരാൻ പാകത്തിലുള്ള പിച്ച് അല്ല ഇത്. ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് വന്നത് ശരാശരി ബാറ്റിങ് ആണ്. ഇതിൽ ഇന്ത്യക്ക് ഒരു ശതമാനം പോലും സന്തോഷിക്കാനാവില്ല. കൈ ഉയർത്തി നിങ്ങൾ പറയണം ഇത് ശരാശരി ബാറ്റിങ് ആണെന്ന്," രവി ശാസ്ത്രി പറഞ്ഞു.
Also Read: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു
ഈ വിക്കറ്റിൽ ചില മികച്ച ഡെലിവറികൾ വന്നത് കൊണ്ടാവാം ഇന്ത്യയുടെ വിക്കറ്റുകൾ ഈ വിധം വീണത് എന്ന ദക്ഷിണാഫ്രിക്കൻ മുൻ താരമായ ഷോൺ പൊള്ളോക്കിന്റെ വിലയിരുത്തലിനോട് പ്രതികരിച്ചായിരുന്നു രവി ശാസ്ത്രിയുടെ രൂക്ഷ വിമർശനം. ഇന്ത്യൻ ബാറ്റർമാർക്ക് നേരെ ചോദ്യം ഉയരുകയാണ് എന്ന് മുൻ താരം അഭിനവ് മുകുന്ദ് പറഞ്ഞു.
Also Read: അച്ഛന്റെ ആരോഗ്യനില മോശമായി; സ്മൃതി മന്ഥാനയുടെ വിവാഹം മാറ്റിവെച്ചു
"ഇന്ത്യൻ ബാറ്റർമാർക്ക് നേരെ ചോദ്യചിഹ്നമുയർത്തുന്നതാണ് ഇത്. അടുത്ത വർഷം ഇന്ത്യയിൽ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നില്ല. അതുകൊണ്ട് തന്നെ എവിടെയാണ് പിഴച്ചത് എന്ന് കണ്ടെത്താൻ ഇന്ത്യക്ക് സമയമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈ പ്രകടനം ഉറപ്പായും വേദനിപ്പിക്കുന്നതാണ്," അഭിനവ് മുകുന്ദ് പറഞ്ഞു.
View this post on InstagramA post shared by Team india (@indiancricketteam)
Also Read: ആരാണ് സെനുരാൻ മുത്തുസ്വാമി? ഇന്ത്യൻ വംശജന്റെ സെഞ്ചുറിയിലൂടെ രക്ഷപെട്ട് ദക്ഷിണാഫ്രിക്ക
കൊൽക്കത്ത ടെസ്റ്റിലേറ്റ ദയനീയ തോൽവിക്ക് ശേഷം ഗുവാഹത്തിയിലും തകർന്നടിയുകയായിരുന്നു ഒന്നാം ഇന്നിങ്സിൽ ഇന്ത്യ. 32ാം ഓവറിൽ അർധ ശതകം നേടിയ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് വീണതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത്. ഹാർമർ ഇന്ത്യൻ ഓപ്പണറുടെ വിക്കറ്റെടുത്തതിന് പിന്നാലെ സായ് സുദർശനേയും മടക്കി. പിന്നെ മാർകോ ജാൻസൻ ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തിടുന്നതാണ് കണ്ടത്.
Read More; ആദ്യത്തെ റിപ്ലേയിൽ സ്പൈക്ക് ഇല്ല; വീണ്ടും നോക്കിയപ്പോൾ സ്പൈക്ക്; ആഷസിൽ വിവാദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us