ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിന മത്സരം മഴമൂലം തടസ്സപ്പെടാതിരിക്കാന്‍ നാഗ ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. നാളെയാണ് മത്സരം. കാലാവസ്ഥയില്‍ വളരെയേറെ അനിശ്ചിതത്വമുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. മഴയും വെയിലും പെട്ടെന്ന് മാറിമാറി വരും.

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇവിടെ നടക്കാനിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം മഴയില്‍ തടസ്സപ്പെട്ടിരുന്നു. ഈ മത്സരം തടസ്സപ്പെടാന്‍ കാരണം ഇന്ദ്രു നാഗ് ക്ഷേത്രത്തില്‍ എച്ച് പി സി എ അധികൃതര്‍ പൂജ നടത്താത് കൊണ്ടാണെന്നൊരു വിശ്വാസം പ്രദേശത്ത് നില്‍ക്കുന്നുണ്ട്. നാഗ ക്ഷേത്രമാണിത്.

Read Also: കോവിഡ് 19: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 62 ആയി

അതിനാല്‍ ഇത്തവണ ഒരു റിസ്‌ക് എടുക്കാന്‍ അസോസിയേഷന്‍ അധികൃതര്‍ തയ്യാറായില്ല. കഴിഞ്ഞയാഴ്ച്ച അവര്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. അസോസിയേഷനിലെ ചില ഭാരവാഹികള്‍ പ്രാര്‍ത്ഥന നടത്തിയെന്ന് അസോസിയേഷന്‍ സെക്രട്ടറി സുമിത് ശര്‍മ്മ പറഞ്ഞു.

2013-ല്‍ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. മത്സരം തടസ്സമില്ലാതെ നടന്നു. ഈ സംഭവം ഇവിടത്തെ വിശ്വാസത്തിന്റെ ഭാഗമാണിപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook