Latest News

സൂപ്പർ താരങ്ങൾ മടങ്ങിയെത്തി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീം റെഡി

പരിക്കുമൂലം ടീമില്‍ നിന്നും ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി

india vs south africa odi squad 2020, ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര 2020, Indian squad, ഇന്ത്യന്‍ ടീം, iemalayalam, ഐഇമലയാളം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ഭീതിയുടെ നടുവില്‍ ലോകമെമ്പാടും കായിക മത്സരങ്ങള്‍ മാറ്റിവയ്ക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് പരമ്പരയുമായി ബിസിസിഐ മുന്നോട്ട്. പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു.

പരിക്കുമൂലം ടീമില്‍ നിന്നും ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. ശിഖര്‍ ധവാനാണ് തിരിച്ചെത്തിയ മറ്റൊരു താരം. അതേസമയം, പരിക്ക് ഭേദമാകാത്ത രോഹിത് ശര്‍മ്മ ടീമില്‍ ഇടം കണ്ടില്ല. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും ടീമിന് പുറത്താണ്.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്നത്.

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡേ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംമ്ര, നവദീപ് സൈനി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമംഗങ്ങള്‍.

Read Also: ഡല്‍ഹി അക്രമങ്ങള്‍: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി; രണ്ടാഴ്ച്ചയ്ക്കുശേഷം

ഡിവൈ പാട്ടില്‍ ടി20 ടൂര്‍ണമെന്റില്‍ ഹാര്‍ദിക് മികച്ച പ്രകടനം കാഴ്ച്ച വച്ച് ടീമില്‍ അംഗത്വത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. 46, 105, 38, 158 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു ഹാര്‍ദികിന്റെ പ്രകടനം. അദ്ദേഹത്തിന്റെ ആദ്യ സെഞ്ച്വറി 37 പന്തിലും രണ്ടാമത്തേത് 39 പന്തിലുമാണ് പിറന്നത്. ഹാര്‍ദിക് തിരിച്ചെത്തിയപ്പോള്‍ ശിവം ദുബൈ ടീമിന് പുറത്തായി.

ഹെര്‍ണിയ ഓപ്പറേഷന് വിധേയനായ ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പുറത്തായ ശേഷം ഇപ്പോഴാണ് തിരിച്ചെത്തിയത്.

മാര്‍ച്ച് 12-ന് ധരംശാലയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ ആദ്യ മത്സരം. മാര്‍ച്ച് 15-ന് ലക്‌നൗവിലും 18-ന് കൊല്‍ക്കത്തയിലുമാണ് മറ്റ് മത്സരങ്ങള്‍.

ദക്ഷിണാഫ്രിക്കന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India south africa one day cricket

Next Story
ഷഫാലി വീണു; ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിShafali verma, Indian women vs australia women, women t20 world cup, ഇന്ത്യ, ഓസ്ട്രേലിയ, live score, shafali varma, ഷഫാലി വഞ്ഞമ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X