/indian-express-malayalam/media/media_files/2025/11/30/india-beat-south-africa-in-ranchi-2025-11-30-22-14-57.jpg)
ഇന്ത്യൻ മണ്ണിലെ ടെസ്റ്റ് പരമ്പര ജയത്തിന്റെ ആത്മവിശ്വാസത്തിൽ എത്തിയ ദക്ഷിണാഫ്രിക്കയെ ആദ്യ ഏകദിനത്തിൽ വീഴ്ത്തി കെ എൽ രാഹുലും സംഘവും. റാഞ്ചി ഏകദിനത്തിൽ 17 റൺസിന് ആണ് ഇന്ത്യയുടെ ജയം. 350 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പൊരുതൽ 332 റൺസിൽ അവസാനിച്ചു.
തുടക്കത്തിൽ 11-3 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ഇന്ത്യൻ ബോളർമാർക്കായിരുന്നു. എന്നാൽ ബ്രീറ്റ്സ്കെയുടേയും ബ്രെവിസിന്റേയും മാർകോ ജാൻസന്റേയും കോർബിന്റേയും ബാറ്റിങ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ നൽകി. ജാൻസനായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റർമാരിൽ ഏറ്റവും അപകടകാരി. 39 പന്തിൽ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് ജാൻസൻ 70 റൺസ് എടുത്തത്.
Also Read: സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ
മാത്യു ബ്രീറ്റ്സ്കെയും കോർബിനും അർധ ശതകം കണ്ടെത്തി. മാത്യു ബ്രീറ്റ്സ്കെയും ജാൻസനും 97 റൺസിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 69 പന്തിൽ നിന്നായിരുന്നു ഇത്. മാത്യു ബ്രീറ്റ്സ്കെയും ടോണി ഡി സോർസിയും അർധ ശതക കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു. എന്നാൽ നാല് വിക്കറ്റുമായി കുൽദീപും മൂന്ന് വിക്കറ്റ് പിഴുത് ഹർഷിദും രണ്ട് വിക്കറ്റുമായി അർഷ്ദീപും ദക്ഷിണാഫ്രിക്കയെ വിജയ ലക്ഷ്യം തൊടാൻ അനുവദിക്കാതെ പിടിച്ചിട്ടു.
നേരത്തെ വിരാട് കോഹ്ലിയുടെ ക്ലാസിക് സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്താൻ തുണച്ചത്. 102 പന്തിൽ നിന്നാണ് കോഹ്ലി രാജ്യാന്തര ക്രിക്കറ്റിലെ തന്റെ 83ാം സെഞ്ചുറി പിന്നിട്ടത് . റാഞ്ചിയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് ഇത് കോഹ്ലിയുടെ മൂന്നാമത്തെ സെഞ്ചുറിയാണ്. രോഹിത്തുമായി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയും ഇതിന് പിന്നാലെ രാഹുലിനെ കൂട്ടുപിടിച്ചും കോഹ്ലി മുന്നോട്ട് പോയി.
Also Read: ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction
സെഞ്ചിറി പിന്നിട്ടതിന് പിന്നാലെ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ച് കോഹ്ലി സ്കോറിങ്ങിന്റെ വേഗം കൂട്ടി. പ്രെനെലൻ സുബ്രായൻ എറിഞ്ഞ 39ാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 20 റൺസ് ആണ് കോഹ്ലി അടിച്ചെടുത്തത്. ഒടുവിൽ 120 പന്തിൽ നിന്ന് 135 റൺസ് എടുത്ത് പുറത്താവുമ്പോൾ കോഹ്ലിയുടെ ബാറ്റിൽ നിന്ന് 11 ഫോറും ഏഴ് സിക്സും വന്നിരുന്നു. സെഞ്ചുറിയിലേക്ക് എത്തും മുൻപ് 100ൽ താഴെയായിരുന്നു കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. പുറത്താവുമ്പോൾ സ്ട്രൈക്ക്റേറ്റ് 112.
ഗില്ലിന്റെ അഭാവത്തിൽ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത യശസ്വിയെ ഇന്ത്യക്ക് 25 റൺസ് സ്കോർ ബോർഡിലേക്ക് എത്തിയപ്പോൾ തന്നെ നഷ്ടമായിരുന്നു. എന്നാൽ രോഹിത്തും കോഹ്ലിയും ചേർന്ന് നിർണായക കൂട്ടുകെട്ട് ഉയർത്തി. 136 റൺസ് ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്.
Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ
51 പന്തിൽ നിന്ന് 57 റൺസ് എടുത്ത് നിന്ന രോഹിത്തിന്റെ വിക്കറ്റ് പിഴുത് ജാൻസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന ഋതുരാജ് ഗയ്ക്വാദിനും വാഷിങ്ടൺ സുന്ദറിനും സ്കോർ ഉയർത്താൻ സാധിച്ചില്ല. എട്ട് റൺസ് എടുത്ത ഋതുരാജിനേയും 13 റൺസ് എടുത്ത സുന്ദറിനേയും ഓട്ട്‌നീൽ ബാർട്ട്‌മാൻ ആണ് പുറത്താക്കിയത്. പിന്നെ കെ എൽ രാഹുലിന്റെ അർധ ശതകവും ജഡേജയുടെ ബാറ്റിങ്ങുമാണ് ഇന്ത്യൻ സ്കോർ ബോർഡ് ഭദ്രമാക്കാൻ സഹായിച്ചത്.
Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us