/indian-express-malayalam/media/media_files/2025/12/03/kuldeep-yadav-kl-rahul-2025-12-03-22-31-06.jpg)
റാഞ്ചിയിൽ ചെയ്സ് ചെയ്ത് എത്തിപ്പിടിക്കാനാവാതെ വീണെങ്കിലും ജയ്പൂരിൽ ഇന്ത്യ മുൻപിൽ വെച്ച വിജയ ലക്ഷ്യം മറികടന്ന് പ്രോട്ടീസിന് തകർപ്പൻ ജയം. കോഹ്ലിയുടെയും ഋതുരാജിന്റേയും സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ ഉയർത്തിയ 359 റൺസ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു,
ഇതോടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-1ന് ഒപ്പം എത്തി. ചെയ്സ് ചെയ്തിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർ ഡികോക്കിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ മാർക്രത്തിന് പിന്തുണ നൽകു ക്യാപ്റ്റൻ ബവുമ നിന്നതോടെ കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബോളർമാർ വിയർത്തു.
Also Read: ഇന്ത്യയുടെ 2 പിഴവുകൾ; 77-4ൽ നിൽക്കെയുള്ള ബോളിങ് ചെയിഞ്ച്; ഒരു മാസ്റ്റർസ്ട്രോക്ക്
ദക്ഷിണാഫ്രിക്കയുടെ സ്കോർ 20 ഓവറിൽ 127ൽ എത്തിയപ്പോഴാണ് ബവുമ പുറത്തായത്. പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് ബ്രേക്ക് നൽകി ബവുമയെ അർധ ശതകം തികയ്ക്കാൻ അനുവദിക്കാതെ മടക്കിയത്. ആദ്യ ഏകദിനത്തിലേത് പോലെ റായ്പൂരിലും ബ്രീറ്റ്സ്കേ മികച്ച ഇന്നിങ്സ് കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായി.
View this post on InstagramA post shared by Team india (@indiancricketteam)
Also Read: ഗംഭീറിനെതിരെ രോഹിത്തും കോഹ്ലിയും? പടലപിണക്കം പരിഹരിക്കാൻ യോഗം; റിപ്പോർട്ട്
റാഞ്ചിയിലേത് പോലെ രണ്ടാം ഏകദിനത്തിലും ബ്രെവിസിന്റെ വെടിക്കെട്ട് ബാറ്റിങ് വന്നു. 34 പന്തിൽ നിന്ന് ഒരു ഫോറും അഞ്ച് സിക്സും സഹിതം 54 റൺസ് ആണ് ബ്രെവിസ് അടിച്ചെടുത്തത്. ഒടുവിൽ കോർബിനും കേശവ് മഹാരാജും ചേർന്ന് കളി ഫിനിഷ് ചെയ്തു.
Also Read; സൽമാൻ ഖാന്റെ 'ലഗൻ ലഗി' ഡാൻസുമായി കോഹ്ലി; ട്രോളി കൊന്നത് യശസ്വിയുടെ ഹെയർസ്റ്റൈലിനെ
ഇത് രണ്ടാം വട്ടം മാത്രമാണ് ഇന്ത്യക്ക് 350ന് മുകളിൽ വിജയ ലക്ഷ്യം പ്രതിരോധിക്കാനാവാതെ വരുന്നത്. ദക്ഷിണാഫ്രിക്ക 350ന് മുകളിൽ ചെയ്സ് ചെയ്ത് ജയിക്കുന്നത് മൂന്നാമത്തെ വട്ടവും. ഇനി പരമ്പരയിലെ മൂന്നാം മത്സരം വിശാഖപട്ടണത്ത് നടക്കും.
Read More; ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us