/indian-express-malayalam/media/media_files/2025/12/04/india-vs-south-africa-dew-factor-2025-12-04-16-42-21.jpg)
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ബോളിന്റെ അവസ്ഥ ബാർ സോപ്പിന്റേത് പേലെ ആയിരുന്നു എന്ന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. രണ്ടാം ഇന്നിങ്സിൽ മഞ്ഞിന്റെ സ്വാധീനം മത്സരഫലത്തെ ബാധിക്കുന്നത് ചൂണ്ടിയാണ് ഗാവസ്കറുടെ പ്രതികരണം.
"ടോസ് നിർണായകമാണ്. ഔട്ട്ഫീൽഡ് എത്രമാത്രം ഈർപ്പം നിറഞ്ഞിരിക്കുന്നു എന്ന് നോക്കു. ആദ്യത്തെ അര ഡസൻ ഓവറുകളിൽ തന്നെ ബോളിൽ ഈർപ്പം നിറയും. അത് ബോളർമാരെ മാത്രം അല്ല പ്രതികൂലമായി ബാധിക്കുന്നത്. ഫീൽഡർമാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പന്തിൽ ഗ്രിപ്പ് ലഭിക്കില്ല. പന്ത് ബാർ സോപ്പ് പോലെ തോന്നും. ഒരു റൺഔട്ടിനായുള്ള ത്രോയ്ക്ക് വേണ്ടി ശ്രമിച്ചാൽ കയ്യിൽ നിന്ന് പന്ത് സ്ലിപ്പ് ആയി പോകും," സുനിൽ ഗാവസ്കർ ചൂണ്ടിക്കാണിച്ചു.
Also Read; IND vs SA; 10 ഓവറിൽ 55 റൺസ് മാത്രം; ഇന്ത്യയെ തോൽപ്പിച്ചത് ബാറ്റർമാർ
"ഈർപ്പത്തിന്റെ സാന്നിധ്യം നിർണായകമാവും എന്നുള്ളത് കൊണ്ടാണ് ഇന്ത്യൻ സാഹചര്യങ്ങളിൽ ആദ്യം ബോളിങ് തിരഞ്ഞെടുക്കാൻ ടീമുകൾ താത്പര്യപ്പെടുന്നത്. കാരണം സ്കോർ പ്രതിരോധിക്കുമ്പോൾ ഈർപ്പം നിറഞ്ഞ പന്തിന്റെ വെല്ലുവിളി നേരിടേണ്ടി വരില്ല. അതുകൊണ്ട് ടോസ് വിജയിക്കുക എന്നത് നിർണായകമാണ്," ഇന്ത്യൻ മുൻ ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു.
Also Read; മാർക്രമിന്റെ സെഞ്ചുറി; ബ്രെവിസിന്റെ വെടിക്കെട്ട്; റൺമല താണ്ടി ദക്ഷിണാഫ്രിക്ക
റായ്പൂരിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുലും മഞ്ഞിന്റെ സ്വാധീനം മത്സരഫലത്തെ ബാധിച്ചു എന്ന നിലയിൽ ആണ് പ്രതികരിച്ചത്. രണ്ടാം ഏകദിനം കഴിയുമ്പോൾ ഇന്ത്യ ഇനിയും മെച്ചപ്പെടേണ്ട ഏതെങ്കിലും മേഖല ഉണ്ടോ എന്ന ചോദ്യത്തിന് ടോസ് എന്നായിരുന്നു ചിരി കലർത്തിയ രാഹുലിന്റെ മറുപടി.
Also Read: സഞ്ജു സാംസൺ ടീമിൽ; ഹർദിക് തിരിച്ചെത്തി; പ്രോട്ടീസിനെതിരായ ടി20 സ്ക്വാഡ്
350 എന്ന ടോട്ടൽ ഈ വിക്കറ്റിൽ പ്രതിരോധിക്കാൻ സാധിക്കുന്നതായിരുന്നു. എന്നാൽ ഈർപ്പത്തിന്റെ സ്വാധീനം കാരണം രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യുക അത്രമാത്രം പ്രയാസമാണ് എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
Read More; പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us