ദക്ഷിണാഫ്രിക്കയ്ക്കെരായ ട്വന്റി 20 യില്‍ ഇന്ത്യക്ക് 107 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റും ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.
ഇന്നിങ്സ് തുടക്കത്തിലെ ദക്ഷിണാഫ്രിക്ക ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഇന്നിങ്സിന്റെ ആദ്യ ഓവറില്‍ തന്നെ തെംബ ബവൂമ(0) യെ പുറത്താക്കി ദീപക് ചഹര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്കി. രണ്ടാമത്തെ ഓവറില്‍ അര്‍ഷദീപ് സിങ് ഡിക്കോക്ക്(1)നെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി. ഇതേ ഓവറില്‍ അവസാനത്തെ രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷദീപ് സിങ് എതിരാളികളെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു. റിലീ റൂസോ(0),ഡേവിഡ് മില്ലര്‍(0) എന്നിവരണ് പുറത്തായത്.
പിന്നീട് തന്റെ രണ്ടമത്തെ ഓവറില്‍ ദീപക് ചഹര്‍ അഞ്ചാമനെയും പുറത്താക്കി എതിരാളികളുടെ ബാറ്റിങ് നിരയുടെ പതനം ഉറപ്പാക്കി. ഇത്തവണ പുറത്തായത് ടിസ്റ്റന്‍ സറ്റബ്സ്(0) ആയിരുന്നു.നാലോവര്‍ പൂര്‍ത്തിയാകുമ്പോള്‍ 26 ന് അഞ്ച് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പീന്നീട് എട്ടാം ഓവറില്‍ മക്രത്തെ(25) ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. 16 മത്തെ ഓവറില്‍ വെയനെ(24) അക്സര്‍ പട്ടേല്‍ പുറത്താക്കി. ദക്ഷിഷണാഫ്രിക്കന് നിരയില്‍ അല്പമെങ്കിലും ചെറുത്ത് നില്പ് നടത്തിയത് ഇരുവരുമായിരുന്നു. അവസാന ഓവറില്‍ സ്കോര്‍ 101 ല്‍ നില്‍ക്കെ 35 പന്തില്‍ നിന്ന്
41 റണ്‍സെടുത്ത കേഷവ് മഹരാജിനെ ഹര്‍ഷല്‍ പട്ടേല്‍ തന്നെ പുറത്താക്കി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളു.