ഏറ്റില്ല; ഹോമം നടത്തിയിട്ടും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം മഴമൂലം ഉപേക്ഷിച്ചു

ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്

ധർമശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിന മത്സരം മഴമൂലം ഉപേക്ഷിച്ചു. മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ മത്സരം ഉപേക്ഷിക്കാതെയിരിക്കാൻ ഹിമാചൽ ക്രിക്കറ്റ് അസോസിയേഷൻ നാഗപൂജ നടത്തിയത് വലിയ വാർത്തയായിരുന്നു. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. രാവിലെ മുതൽ ധർമശാലയിൽ വലിയ തോതിൽ മഴ പെയ്‌തിരുന്നു.

മഴമൂലം ടോസ് ഇടാനും സാധിച്ചില്ല. കൊറോണ ഭീതിയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനം. ഉച്ചയ്‌ക്ക് 1.30 നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, മഴ ശമിക്കാതെ വന്നതോടെ 5.15 ന് മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലുള്ളത്. മാർച്ച് 15, 18 എന്നീ ദിവസങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ.

ന്യൂസിലൻഡ് പര്യടനത്തിലെ നാണംകെട്ട തോൽവിക്കു ശേഷമാണ് ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ പോരിനിറങ്ങുന്നത്. നാണക്കേട് മാറ്റാൻ ഇന്ത്യയ്‌ക്ക് ഈ പരമ്പര നിർണായകമാണ്.

Read Also: ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുക; നിർദേശവുമായി പ്രധാനമന്ത്രി

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ധർമശാലയിൽ നടക്കാനിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം മഴയില്‍ തടസ്സപ്പെട്ടിരുന്നു. ഈ മത്സരം തടസ്സപ്പെടാന്‍ കാരണം ഇന്ദ്രു നാഗ് ക്ഷേത്രത്തില്‍ എച്ച്‌പിസിഎ അധികൃതര്‍ പൂജ നടത്താത് കൊണ്ടാണെന്നൊരു വിശ്വാസം പ്രദേശത്ത് നില്‍ക്കുന്നുണ്ട്. നാഗ ക്ഷേത്രമാണിത്. ഇതേ തുടർന്നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനു തടസം നേരിടാതിരിക്കാൻ ക്രിക്കറ്റ് അസോസിയേഷൻ നാഗപൂജ നടത്തിയത്.

സൂപ്പർ താരങ്ങളായി ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശിഖർ ധവാൻ എന്നീ താരങ്ങൾ പരുക്കിൽ നിന്ന് മുക്തരായി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ പരമ്പര എന്ന പ്രത്യേക ഇതിനുണ്ട്. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടും മൂന്നും ഏകദിനങ്ങളുടെ ഭാവി തുലാസിലാണ്.

Web Title: India south africa first odi match abandoned due to rain

Next Story
കൊറോണ ഐപിഎല്ലിനും മഹാമാരിയാകുമോ? ആശങ്കയോടെ ഫ്രാഞ്ചൈസികൾforeign players IPL, IPL 2020 coronavirus, കൊറോണ, IPL foreign players, ഐപിഎൽ, indian premier league 2020, കായിക വാർത്തകൾ, coronavirus, ipl 2020 coronavirus, coronavirus india, coronavirus latest news, coronavirus cricket, ipl 2020 corona, coronavirus india updates
The moderation of comments is automated and not cleared manually by malayalam.indianexpress.com