Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തിരിച്ചടി; നാലാം സ്ഥാനത്തേക്ക് വീണു

പരമ്പരയിലെ ആദ്യ മത്സരത്തിൽ 420 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിൽ പുറത്താവുകയായിരുന്നു

India vs England, Chennai test, IND vs ENG, ഇന്ത്യ - ഇംഗ്ലണ്ട്, ടെസ്റ്റ്, Score card, India vs England live score, live updates, cricket news, IE Malayalam, ഐഇ മലയാളം

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഇന്ത്യയ്ക്ക് തിരിച്ചടി. അതേസമയം ഇംഗ്ലണ്ട് കലാശപോരാട്ടത്തിന് സാധ്യത വർധിപ്പിക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 420 റൺസിന്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 192 റൺസിൽ പുറത്താവുകയായിരുന്നു.

70 ശതമാനം പോയിന്റുമായി ന്യൂസിലൻഡി ഇതിനോടകം തന്നെ ഫൈനലിന് യോഗ്യത നേടി കഴിഞ്ഞു. ഇനി അവർക്ക് പരമ്പരകളൊന്നും ബാക്കി നിൽക്കുന്നുമില്ല. അതേസമയം ഇന്ത്യയ്ക്കെതിരായ ജയത്തോടെ ഇംഗ്ലണ്ടിന്റെ പോയിന്റ് ശതമാനം 70.2 ആയി. 3-1, 3-0, 4-0 എന്നീ നിലയിൽ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയാൽ ഇംഗ്ലിഷ് പടയ്ക്ക് ഫൈനൽ ഉറപ്പിക്കാം. അതേസമയം രണ്ട് ജയം പോലും കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാക്കും.

Also Read: ‘സ്വിങ് കിങ്’; അടുത്തടുത്ത പന്തുകളിൽ ഒരുപോലത്തെ രണ്ട് വിക്കറ്റുകളുമായി ആൻഡേഴ്സൺ, വീഡിയോ

39/1 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ശേഷിക്കുന്ന ഒൻപത് വിക്കറ്റുകൾ ഇന്ന് നഷ്ടമായി. നായകൻ വിരാട് കോഹ്‌ലി 72 റൺസ് നേടി പൊരുതി നോക്കിയെങ്കിലും പ്രയത്നം ലക്ഷ്യം കണ്ടില്ല. ഓപ്പണർ ശുഭ്‌മാൻ ഗിൽ അർധ സെഞ്ചുറി നേടി. ഇരുവരുടെയും പ്രകടനം ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാവരും നിരാശപ്പെടുത്തി.

ഇംഗ്ലണ്ട് ബോളർമാരെ പ്രതിരോധിക്കാൻ ഇന്ത്യയുടെ മധ്യനിരയ്‌ക്ക് കഴിഞ്ഞില്ല. ചേതേശ്വർ പൂജാര (15), അജിങ്ക്യ രഹാനെ (പൂജ്യം), റിഷഭ് പന്ത് (11), വാഷിങ്ടൺ സുന്ദർ (പൂജ്യം), ആർ.അശ്വിൻ (ഒൻപത്), ഷഹബാസ് നദീം (പൂജ്യം), ഇഷാന്ത് ശർമ (അഞ്ച്), ജസ്‌പ്രീത് ബുംറ (നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്നു നഷ്ടമായത്. ഇംഗ്ലണ്ടിനായി ജാക് ലീച് നാല് വിക്കറ്റുകൾ നേടി. ജെയിംസ് ആൻഡേഴ്‌സൺ മൂന്നും ഡൊമിനിക് ബെസ്, ബെൻ സ്റ്റോക്‌സ്, ജോഫ്ര ആർച്ചർ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India slip to fourth position england brighten world test championship final prospects

Next Story
‘സ്വിങ് കിങ്’; അടുത്തടുത്ത പന്തുകളിൽ ഒരുപോലത്തെ രണ്ട് വിക്കറ്റുകളുമായി ആൻഡേഴ്സൺ, വീഡിയോIND vs ENg, James Anderson, ഇന്ത്യ, ഇംഗ്ലണ്ട്, Gill bowled, ജെയിംസ് ആൻഡേഴ്സൺ, Ajinkya rahane bowled, James Anderson wickets, reverse swing of James Anderson" />
The moderation of comments is automated and not cleared manually by malayalam.indianexpress.com