സൂറിച്ച്: ഫിഫ റാങ്കിങ്ങിൽ കുതിപ്പ് തുടർന്ന് ഇന്ത്യൻ ടീം. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനത്താണ് ഇന്ത്യയിപ്പോൾ ഉള്ളത്. ഇന്ന് പുറത്തിറക്കിയ റാങ്കിങ് പട്ടികയിൽ 96-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

സ്റ്റീഫൻ കോൺസ്റ്റാന്റിനെയുടെ കീഴിലാണ് ഇന്ത്യ റാങ്കിങ്ങിൽ മികച്ച കുതിപ്പ് നടത്തിയത്. സമീപകാലത്ത് നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇന്ത്യക്ക് തുണയായത്. എഎഫ്സി ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മത്സരത്തിൽ കരുത്തരായ കിർഗിസ്ഥാനെ ഇന്ത്യ അട്ടിമറിച്ചിരുന്നു. അയൽക്കാരായ നേപ്പാളിന് എതിരെയും സുനിൽ ഛേത്രി നേതൃത്വം നൽകുന്ന സംഘം വിജയം ആഘോഷിച്ചിരുന്നു.

റാങ്കിങ്ങിൽ 341 പോയിന്റാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. റാങ്കിങ്ങിനേക്കാൾ ഉപരി മികച്ച പ്രകടനം നടത്താനാണ് ടീം ശ്രദ്ധിക്കുന്നത് എന്ന് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റാന്റിനെ പറയുന്നു.

എഎഫ്സി കപ്പിനുള്ള യോഗ്യത റൗണ്ടിൽ മക്കാവുവിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ