ലോകകപ്പിൽ ചെറിയ സ്കോറിൽ ന്യൂസിലൻഡിനെ എറിഞ്ഞിട്ട ഇന്ത്യക്ക് മറുപടി ബാറ്റിങ്ങിൽ പിഴച്ചു. കിവികൾക്ക് എതിരെ അനായാസ ജയം പ്രതീക്ഷിച്ചിറങ്ങി ഇന്ത്യയെ ന്യൂസിലൻഡ് ബോളർമാർ തുടക്കത്തിലെ ഞെട്ടിച്ചു. അഞ്ച് റൺസിൽ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി ഇന്ത്യ ലോകകപ്പിൽ മറ്റൊരു നാണക്കേടിന്രെ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഈ ലോകകപ്പിൽ പവര്‍പ്ലേയിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടാണ് ഇന്ത്യയുടെ പേരില്‍ റെക്കോര്‍ഡ് ബുക്കില്‍ എഴുതപ്പെട്ടത്.

ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും എറിഞ്ഞ ആദ്യ സ്‌പെല്ലിൽ ഇന്ത്യൻ റൺ എടുക്കാൻ മറന്നു എന്ന് മാത്രമല്ല വിക്കറ്റുകളും കളഞ്ഞുകുടിച്ചു. ഇന്നലെ വരെ ഇന്ത്യയുടെ പേരിലായിരുന്ന റെക്കോർഡ് ഇന്നലെ ന്യൂസിലൻഡ് തിരുത്തിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ വീണ്ടും ആ റെക്കോർഡ് ഇന്ത്യയുടെ പേരിലാവുകയായിരുന്നു.

ന്യൂസിലൻഡിനെതിരെ ആദ്യ പത്ത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ പത്ത് ഓവറില്‍ നേടിയ 28-1 എന്ന റെക്കോര്‍ഡായിരുന്നു ഇന്ത്യയ്ക്ക് മേല്‍ നാണക്കേടായി നിന്നിരുന്നത്. ന്യൂസിലൻഡ് ഇന്നലെ 27 റൺസെടുത്തതോടെ അത് അവരുടേതായിരുന്നു. എന്നാൽ എറിഞ്ഞ് പിടിച്ച കിവികൾ ഇന്ത്യക്ക് മറുപടി നൽകി. പിന്നിലുള്ളത് ഇന്ത്യയ്‌ക്കെതിരെ 29-2 നേടിയ വെസ്റ്റ് ഇന്‍ഡീസും ന്യൂസിലന്‍ഡിന്റെ തന്നെ വിന്‍ഡീസിനെിതിരായ 30-2 ഉം ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook