ബംഗളൂരു: ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ആരവത്തിനിടെ നിർണ്ണായക മത്സരത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീം. എ എഫ് സി ഏഷ്യ കപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ മക്കാവുവിനെതിരെയാണ് നാളെ ഇന്ത്യയുടെ മത്സരം. മക്കാവുവിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് എ എഫ് സി കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് എത്താനാകും.

ബംഗളൂരു ശ്രീ കന്റീവര സ്റ്റേഡിയത്തിലാണ് നിർണ്ണായക മത്സരം നടക്കുന്നത്. 2011 ന് ശേഷം എ.എഫ്.സി കപ്പിന്റെ ഫൈനൽ റൗണ്ടിലെത്താനുള്ള സുവർണ്ണാവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. സുനിൽ ഛേത്രി, ജെജെ ലാൽപെഖൂല തുടങ്ങിയ സൂപ്പർ താരങ്ങളുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മലയാളി താരം സി.കെ വിനീത്, അനസ് എടത്തൊടിക എന്നിവർ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യങ്ങളാണ്.

2019 ൽ യൂ എ യിൽ നടക്കുന്നത് പതിനേഴാമത്തെ എ എഫ് സി ഏഷ്യ കപ്പ് ചാംപ്യൻഷിപ്പിനുള്ള യോഗ്യത മത്സരമാണ് ഇത് . മക്കാവു ,കിർഗിസ്ഥാൻ , മ്യാൻമർ എന്നീ ടീമുകളുടെ കൂടെ ഗ്രൂപ്പ് എ യിലാണ് ഇന്ത്യ . നാളത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് ചരിത്ര നേട്ടമായിരിക്കും.

ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം അരങ്ങേറുക . സ്റ്റാർസ്പോർട്സ് ഇലും സ്റ്റാർ സ്പോർട്സ് 1 എച് ഡി യിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും . കൂടാതെ ജിയോ ടിവി യിലും ഹോട് സ്റ്റാറിലും ഓൺലൈൻ വഴി മത്സരം കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ