കുതിപ്പ് തുടർന്ന് ഇന്ത്യയുടെ കൗമാരപട. 2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടി. യോഗ്യത മത്സരങ്ങളിലെ അവസാന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ സമനിലയിൽ തളച്ചാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ നിന്ന് ചാമ്പ്യന്മാരായാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്.
ഏഴ് പോയിന്റുകൾ നേടിയാണ് ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമതെത്തിയത്. യോഗ്യത മത്സരങ്ങളിലെ ആദ്യ പോരാട്ടത്തിൽ തുർക്ക്മെനിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത ഇന്ത്യ അതേ സ്കോറിന് തന്നെ കരുത്തരായ ബെഹ്റൈനെയും വീഴ്ത്തിൽ അവസാന മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഒരു ഗോൾ നേടിയെങ്കിലും എതിരാളികൾ ഒപ്പമെത്തുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ശ്രിദ്ധാർത്ഥാണ് ഉസ്ബെക്കിസ്ഥാനെതിരെ ഗോൾ സ്വന്തമാക്കിയത്. 66-ാം മിനിറ്റിലായിരുന്നു ശ്രിദ്ധാർത്ഥിന്റെ ഗോൾ. എന്നാൽ 81-ാം മിനിറ്റിൽ റിയാൻ ഇസ്ലോമോവിന്റെ ഗോൾ മികവിൽ ഉസ്ബെക്കിസ്ഥാൻ ഒപ്പമെത്തി.
Also Read: കുട്ടിക്കാലത്തെ പട്ടിണി മാറ്റിയ സ്ത്രീയെ തിരഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇത് ഒമ്പതാം തവണയാണ് ഇന്ത്യൻ അണ്ടർ 16 ഫുട്ബോൾ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. 1990, 1996, 2002, 2004, 2008, 2012, 2016, 2018, വർഷങ്ങളിലാണ് ഇതിന് മുമ്പ് ഇന്ത്യ ഏഷ്യൻ കപ്പിൽ പന്ത് തട്ടിയത്.
മൊത്തം 16 ടീമുകളാണ് ബെഹ്റൈനിൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പ് പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. പതിനൊന്ന് ഗ്രൂപ്പുകളിലായി നടന്ന യോഗ്യത മത്സരങ്ങളിൽ ഒന്നാമതെത്തിയ 11 ടീമുകൾക്ക് പുറമെ നാല് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് ടൂർണമെന്റിന് യോഗ്യത നേടുന്നത്. ആതിഥേയരെന്ന നിലയിൽ ബെഹ്റൈൻ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
AFC U16 2020:
1. Bahrain (Host)
2. UAE
3. Korea Utara
4. Jepang
5. Korea Selatan
6. India
7. Australia
8. China
9. Indonesia
10.
11.
12.
13.
14.
15.
16.#AFCU16— Informasi Bola Indonesia (@bola_indonesia) September 22, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook