/indian-express-malayalam/media/media_files/uploads/2023/07/visa-1.jpg)
മൂന്ന് താരങ്ങള്‍ക്ക് സ്‌റ്റേപ്പിള്‍ഡ് വിസ: വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസില്‍നിന്ന് വുഷു ടീമിനെ പിന്‍വലിച്ച് ഇന്ത്യ
മുംബൈ:അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്ന് അത്ലറ്റുകള്‍ക്ക് സ്റ്റാപ്പിള്‍ഡ് വിസകള്‍ നല്‍കാനുള്ള ചൈനയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചെങ്ഡുവില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസില്‍ നിന്ന് ഇന്ത്യ വുഷു (ആയോധനകല) ടീമിനെ പിന്‍വലിച്ചു. വ്യാഴാഴ്ച അര്‍ദ്ധരാത്രി പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ബോര്‍ഡിംഗ് ഗേറ്റില്‍ അഞ്ച് അത്ലറ്റുകളും ഒരു കോച്ചും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫും അടങ്ങുന്ന എട്ട് അംഗ സംഘത്തെ ന്യൂഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീരുമാനമെന്ന് കോച്ച് രാഘവേന്ദ്ര സിംഗ് പറഞ്ഞു.
''ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഞങ്ങളെ ഗേറ്റില്‍ തടഞ്ഞു. അവര്‍ ഒരു കാരണവും പറഞ്ഞില്ല, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു,'' രാഘവേന്ദ്ര സിജ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
സംഘത്തില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള അത്ലറ്റുകള്‍ ഉള്‍പ്പെട്ടിരുന്നില്ല, അവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.05 ന് വിമാനത്തില്‍ പോകേണ്ടിയിരുന്നു, അദ്ദേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി, ചൈനീസ് തീരുമാനത്തെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ചു, 'ഇത്തരം നടപടികളോട് ഉചിതമായി പ്രതികരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്' എന്നും അദ്ദേഹം പറഞ്ഞു. ''സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ വ്യവസ്ഥയില്‍ താമസസ്ഥലത്തെയോ വംശീയതയെയോ അടിസ്ഥാനമാക്കിയുള്ള വിവേചനമോ വ്യത്യസ്തമായ പെരുമാറ്റമോ ഉണ്ടാകരുത് എന്നതാണ് ഞങ്ങളുടെ ദീര്‍ഘകാലവും സ്ഥിരവുമായ നിലപാട്,'' അരിന്ദം ബാഗ്ചി പറഞ്ഞു.
''ചൈനയില്‍ നടന്ന ഒരു അന്താരാഷ്ട്ര കായിക മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ ചില പൗരന്മാര്‍ക്ക് സ്റ്റേപ്പിള്‍ഡ് വിസ അനുവദിച്ചതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അസ്വീകാര്യമാണ്, ഈ വിഷയത്തില്‍ ഞങ്ങളുടെ സ്ഥിരമായ നിലപാട് ആവര്‍ത്തിച്ച് ഞങ്ങള്‍ ചൈനീസ് പക്ഷത്തിന് ശക്തമായ പ്രതിഷേധം അറിയിച്ചു, ''അദ്ദേഹം പറഞ്ഞു.
''ചൈനയുടെ വിവേചനപരമായ നടപടിക്ക് മറുപടിയായി, ഒരു ഇന്ത്യന്‍ വുഷു കളിക്കാരും മത്സരത്തിനായി യാത്ര ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതിനാല്‍, മറ്റ് അത്ലറ്റുകള്‍ക്ക് സാധുവായ യാത്രാ രേഖകള്‍ ഉണ്ടായിരുന്നിട്ടും അവരെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വുഷു ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാദേശിക തര്‍ക്കം ചൂണ്ടിക്കാട്ടി അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചൈന സ്ഥിരമായി സ്റ്റാമ്പ് വിസ നിഷേധിച്ചിരുന്നു. ഫെഡറേഷന്‍ ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, അത്‌ലറ്റുകള്‍ ജൂലൈ 16 ന് വിസയ്ക്ക് അപേക്ഷിച്ചു. ടീമിലെ ബാക്കിയുള്ളവരുടെ അപേക്ഷകള്‍ കൃത്യസമയത്ത് പ്രോസസ്സ് ചെയ്തപ്പോള്‍, മൂന്ന് അരുണാചല്‍ അത്ലറ്റുകളുടെ - നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു - എന്നിവരുടെ രേഖകള്‍ ചൈന സ്വീകരിച്ചില്ല. ചൊവ്വാഴ്ച അപേക്ഷകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ബുധനാഴ്ച ഉച്ചയ്ക്ക് ചൈനീസ് എംബസി അവരുടെ പാസ്പോര്‍ട്ടുകള്‍ സ്റ്റേപ്പിള്‍ഡ് വിസകളോടെ തിരികെ നല്‍കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us