അരങ്ങേറ്റത്തിനൊരുങ്ങി സിറാജും ഗില്ലും; റിഷഭ് പന്തും ജഡേജയും രണ്ടാം ടെസ്റ്റ് ടീമിൽ

പ്രിഥ്വി ഷായെയും വൃദ്ധിമാൻ സാഹയെയും ഒഴിവാക്കി

ind vs aus, india vs australia 2ns test playing 11, ind vs aus 2ns test playing 11, ind vs aus 2nd test sqaud, india vs australia 2nd test squad, ind vs aus dream11, ind vs aus dream11 team, ind vs aus 2nd Test 2020, india vs australia, india vs australia dream11, india vs australia dream11 team prediction, india vs australia playing 11, india vs australia playing 11 today match, india vs australia dream11 today match, ind vs aus 2nd test, ind vs aus 2nd Test, ind vs aus 2nd test dream11, ind vs aus 2nd test dream11 team prediction, ind vs aus Test playing 11, ind vs aus test playing 11 match, India vs Australia Boxing Day, India Playing XI for second Test, MCG test, Boxing Day Test, India Playing XI, 2nd Test, Shubman Gill Debut, Mohd Siraj Debut, Prithvi Shah dropped, Wriddhiman Saha dropped, Ravindra Jadeja in test team, ക്രിക്കറ്റ്, ഇന്ത്യ ഓസ്ട്രേലിയ, ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്, ടെസ്റ്റ്, ഇന്ത്യ ഓസീസ്, ഇന്ത്യ ഓസീസ് ടെസ്റ്റ്, ഇന്ത്യ, ഓസീസ്, ഓസ്ട്രേലിയ, ie malayalam

India vs Australia 2nd Test Playing 11, Squad, Players List: മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന ഓസീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ ഷുബ്മാൻ ഗിൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരെ ഉൾപ്പെടുത്തി.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം കഴിഞ്ഞപ്പോൾ 0-1ന് ഓസ്ട്രേലിയ മുന്നിലാണ്. സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് ഇന്ത്യ ശക്തരായ ഓസീസിനെ നേരിടുന്നത്. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീമിൽ രണ്ട് പേർ അരങ്ങേറ്റക്കാരാണ്,ശുഭ്മാൻ ഗില്ലും, മുഹമ്മദ് സിറാജും. വൃദ്ധിമാൻ സാഹയ്ക്ക് പകരമായി റിഷഭ് പന്തും, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരികയാണ്.

പ്രിഥ്വി ഷായെയും വൃദ്ധിമാൻ സാഹയെയും ടീമിൽനിന്ന് മാറ്റിയിട്ടുണ്ട്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിൽ 0, 4 സ്‌കോറുകൾക്ക് പുറത്തായതിന് ശേഷം ഓപ്പണർ പൃഥ്വി ഷായെ മാറ്റുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നു.

Read More: ഇന്ത്യൻ ടീമിൽ നടരാജന് ഇല്ലാത്ത സൗകര്യമാണ് കോഹ്‌ലിക്ക്: സുനിൽ ഗവാസ്കർ

വൃദ്ധിമാൻ സാഹയ്ക്ക് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കുന്നത് ടീമിന് ഗുണകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മുഹമ്മദ് ഷമി പരിക്ക് കാരണം പുറത്ത് പോയതോടെയാണ് യുവതാരം മുഹമ്മദ് സിറാജിനെ പകരക്കാരനാക്കിയത്.

മെൽബൺ ടെസ്റ്റിൽ ഓസീസ് അദ്യ ടെസ്റ്റിലെ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India playing xi for boxing day test announced gill pant jadeja siraj in

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com