/indian-express-malayalam/media/media_files/uploads/2020/12/test-team.jpg)
India vs Australia 2nd Test Playing 11, Squad, Players List: മെൽബൺ ക്രിക്കറ്റ് മൈതാനത്ത് നടക്കുന്ന ഓസീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ ഷുബ്മാൻ ഗിൽ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരെ ഉൾപ്പെടുത്തി.
നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരം കഴിഞ്ഞപ്പോൾ 0-1ന് ഓസ്ട്രേലിയ മുന്നിലാണ്. സ്ഥിരം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിലാണ് ഇന്ത്യ ശക്തരായ ഓസീസിനെ നേരിടുന്നത്. അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ടീമിൽ രണ്ട് പേർ അരങ്ങേറ്റക്കാരാണ്,ശുഭ്മാൻ ഗില്ലും, മുഹമ്മദ് സിറാജും. വൃദ്ധിമാൻ സാഹയ്ക്ക് പകരമായി റിഷഭ് പന്തും, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരികയാണ്.
ALERT: #TeamIndia for 2nd Test of the Border-Gavaskar Trophy against Australia to be played in MCG from tomorrow announced. #AUSvINDpic.twitter.com/4g1q3DJmm7
— BCCI (@BCCI) December 25, 2020
പ്രിഥ്വി ഷായെയും വൃദ്ധിമാൻ സാഹയെയും ടീമിൽനിന്ന് മാറ്റിയിട്ടുണ്ട്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിൽ 0, 4 സ്‌കോറുകൾക്ക് പുറത്തായതിന് ശേഷം ഓപ്പണർ പൃഥ്വി ഷായെ മാറ്റുന്ന കാര്യം പരിഗണനയിലുണ്ടായിരുന്നു.
Read More: ഇന്ത്യൻ ടീമിൽ നടരാജന് ഇല്ലാത്ത സൗകര്യമാണ് കോഹ്‌ലിക്ക്: സുനിൽ ഗവാസ്കർ
വൃദ്ധിമാൻ സാഹയ്ക്ക് പകരം റിഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കുന്നത് ടീമിന് ഗുണകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മുഹമ്മദ് ഷമി പരിക്ക് കാരണം പുറത്ത് പോയതോടെയാണ് യുവതാരം മുഹമ്മദ് സിറാജിനെ പകരക്കാരനാക്കിയത്.
മെൽബൺ ടെസ്റ്റിൽ ഓസീസ് അദ്യ ടെസ്റ്റിലെ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.