ടെസ്റ്റ് പരമ്പരയിൽ ചരിത്രം കുറിച്ച ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരം പരാജയപ്പെട്ടിരുന്നു. ഓസിസ് ബോളിങ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യയായിരുന്നു സിഡ്നിയിലെ കാഴ്ച. സെഞ്ചുറി നേടിയ രോഹിത്തിനും അർധ സെഞ്ചുറി തികച്ച ധോണിക്കും മാത്രമാണ് ഇന്ത്യൻ നിരയിൽ കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ സാധിച്ചത്. 34 റൺസിനായിരുന്നു ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നിൽ കീഴടങ്ങിയത്.

Also Read: ഓവറിലെ ഏഴാമത്തെ ബോളിൽ വിക്കറ്റ്, വിവാദത്തിലായി മിച്ചൽ ക്ലിങ്ങറുടെ പുറത്താകൽ

നാളെ നടക്കുന്ന രണ്ടാം ഏകദിനത്തിലൂടെ പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അഡ്‍ലെയ്ഡിലാണ് രണ്ടാം ഏകദിനം നടക്കുന്നത്. താരങ്ങളുടെ പരിശീലനത്തിന്റെ ഫോട്ടോകളും വീഡിയോയും ബിസിസിഐ തന്നെയാണ് ട്വിറ്റ് ചെയ്തിരിക്കുന്നത്. നായകൻ വിരാട് കോഹ്‍ലി രണ്ടാം ഏകദിനത്തിന് മുമ്പ് അഡ്‍ലെയ്ഡിലെ നെറ്റ്സിൽ പരിശീലനം നടത്തുന്നു എന്ന അടിക്കുറിപ്പോട് കൂടിയാണ് ബിസിസിഐയുടെ ആദ്യ ട്വീറ്റ്.

ആദ്യ ഏകദിനത്തിൽ കളിക്കാതിരുന്ന യുസ്‍വേന്ദ്ര ചാഹൽ ഉൾപ്പടെയുള്ള താരങ്ങളും ഏറെ നേരം നെറ്റ്സിൽ പരിശീലനത്തിന് സമയം ചെലവഴിച്ചു.

മൂന്ന് മത്സരങ്ങൾ അടങ്ങുന്നതാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പര. നേരത്തെ ടി20 പരമ്പര സമനിലയിൽ അവസാനിച്ചിരുന്നു. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും വിജയിച്ചപ്പോൾ അവസാന മത്സരം ഉപേക്ഷിക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ചരിത്രമെഴുതി ആദ്യ പരമ്പര നേട്ടം സ്വന്തമാക്കി.

Also Read: സിഡ്‌നി ഏകദിനം: കളി തോൽപ്പിച്ചത് ധോണിയെന്ന് അജിത് അഗാർക്കർ

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ