Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഇംഗ്ലണ്ട് പരമ്പരയ്ക്ക് താരങ്ങൾക്കൊപ്പം കുടുംബവും; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബിസിസിഐ അംഗങ്ങൾ ഉണ്ടാവില്ല

ലണ്ടനിലെ മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷം താരങ്ങൾക്ക് ജിമ്മിലും നെറ്റ്സിലും പരിശീലനം നടത്താൻ സാധിക്കും

team india, india cricket, india england tour, india wtc final, india players families, india players quarantine, bcci, cricket news, ie malayalam

ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീം താരങ്ങളുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കുടുംബാംഗങ്ങൾക്ക് ഇംഗ്ലണ്ട് പരമ്പരയിൽ താരങ്ങൾക്കൊപ്പം പോകാൻ അനുമതി. ദീർഘകാലം ബയോ ബബിളിൽ കഴിയേണ്ടി വരുന്നതിനാൽ താരങ്ങളുടെ കുടുംബാംഗങ്ങളെയും കൂടെ കൂട്ടാൻ അനുവദിക്കണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചിരുന്നുവെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

എന്നാൽ, ജൂൺ 18 മുതൽ 22 വരെ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ, ഇംഗ്ലണ്ടിലെ കടുത്ത ക്വാറന്റൈൻ നിയന്ത്രണങ്ങൾ കാരണം ബിസിസിഐ സെക്രട്ടറി സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള അംഗങ്ങൾ പങ്കെടുത്തേക്കില്ല.

“കളിക്കാരോടൊപ്പം കുടുംബാംഗങ്ങളും ഉണ്ടാകുമെന്നത് നല്ല വാർത്തയാണ്. വനിതാ ക്രിക്കറ്റ് ടീമിനും അവരുടെ കുടുംബത്തെ കൂടെ കൂട്ടാം. ഈ സമയത്ത് കളിക്കാരുടെ മാനസിക ആരോഗ്യത്തിന് വളരെ പ്രാധാന്യമുള്ള സമയമാണിത്.” ബിസിസിഐ വക്താവ് വാർത്ത ഏജൻസിയായ പിടിഐയോദ്ധ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ടിൽ ഉണ്ടായിരിക്കേണ്ട ഗാംഗുലിയും ജയ് ഷായും തത്കാലം പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ”ഞാൻ മനസിലാക്കുന്നതനുസരിച്ച്, ഇസിബി (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്) അവർക്ക് അനുമതി നൽകിയിട്ടില്ല. സാധാരണ ഭരണസമിതി അംഗങ്ങൾ മത്സരത്തിന് മുൻപായി പോകാറുണ്ട്. എന്നാൽ ഇപ്പോഴത്തെ ക്വാറന്റൈൻ നിയന്ത്രണങ്ങൾ പ്രകാരം കളിക്കാരല്ലാത്ത അവർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകേണ്ടി വരും. പ്രസിഡന്റിനും സെക്രട്ടറിക്കും ടീം നിയമങ്ങൾ ബാധകമാകില്ല” വക്താവ് പറഞ്ഞു.

Read Also: WTC final: ഇന്ത്യ ന്യൂസിലൻഡിനെ വിലകുറച്ചു കാണുമെന്ന് കരുതുന്നില്ല: അഗാർക്കർ

ലണ്ടനിൽ എത്തിയ ശേഷമാകും രണ്ടു ടീമുകളും സതാംപ്ടണിലേക്ക് പോവുക. ജൂൺ 16 മുതൽ 19 വരെ ബ്രിസ്റ്റോളിൽ ടെസ്റ്റ് മത്സരം കളിക്കുന്ന വനിതാ ടീം സതാംപ്ടണിൽ പുരുഷ ടീം തങ്ങുന്ന ഹോട്ടൽ ഹിൽട്ടണിൽ തന്നെ ആയിരിക്കും ക്വാറന്റൈനിൽ കഴിയുക. അതിനു ശേഷം അവർ ബ്രിസ്റ്റോളിലേക്ക് പോകും.

ഇരു ടീമിലെ താരങ്ങളും വീട്ടിലും ഹോട്ടലിലുമായി 14 ദിവസത്തെ ക്വാറന്റൈനും ആറ് ആർടിപിസിആർ നെഗറ്റീവ് റിസൾട്ടുകൾക്കും ശേഷമാണ് ബുധനാഴ്ച ലണ്ടനിലേക്ക് പോവുക. ലണ്ടനിലെ മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷം താരങ്ങൾക്ക് ജിമ്മിലും നെറ്റ്സിലും പരിശീലനം നടത്താൻ സാധിക്കും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India players families uk trip allowed no bcci officials wtc final

Next Story
കോപ്പ അമേരിക്ക ബ്രസീലിൽ; ഔദ്യോഗിക സ്ഥിരീകരണം വന്നുcopa america, copa america 2021, copa america venue, copa america argentina, conmebol, football news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express