/indian-express-malayalam/media/media_files/uploads/2022/09/india-vs-pakistan-asia-cup-2022-live-score-updates-692306.jpg)
Photo: Facebook/ Indian Cricket Team
ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരിക്കുന്ന തീയതിയില്‍ മാറ്റാമുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചിരവൈരികളുടെ പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 15-നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നവരാത്രിയുടെ ആരംഭ ദിവസമായതിനാലാണ് തീയതി സംബന്ധിച്ച് ആശങ്ക ഉയര്‍ന്നത്. ഗുജറാത്തിലടനീളം നവരാത്രി വലിയ രീതിയില്‍ ആഘോഷിക്കുന്നതിനാല്‍ അന്നേ ദിവസം യാത്രാക്രമത്തില്‍ മാറ്റം വരുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനം, ഐസിസി ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ, ഏകദേശം ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാല് പ്രധാന മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂർണമെന്റ് ഓപ്പണർ, ഇന്ത്യ – പാകിസ്ഥാൻ, ഇംഗ്ലണ്ട്- ഓസ്ട്രേലിയ, പിന്നെ ഫൈനൽ. 10 നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. മുംബൈയിലും കൊൽക്കത്തയിലുമായി സെമി ഫൈനൽ മത്സരങ്ങൾ നടക്കും.
അഹമ്മദാബാദിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒക്ടോബർ പകുതിയോടെ മിക്ക ഹോട്ടലുകളും ഹോംസ്റ്റേ ഓപ്ഷനുകൾ പോലും ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ്. വിമാന ടിക്കറ്റ് നിരക്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചാൽ കൂട്ട റദ്ദാക്കൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us