scorecardresearch

ഇന്ത്യ-പാകിസ്ഥാൻ ലോകകപ്പ്; മത്സര തീയതി മാറ്റാൻ സാധ്യത

മത്സര തീയതിയിൽ മാറ്റം വരുത്താൻ സുരക്ഷാ ഏജൻസികൾ ബിസിസിഐയ്ക്ക് നിർദേശം നൽകി

മത്സര തീയതിയിൽ മാറ്റം വരുത്താൻ സുരക്ഷാ ഏജൻസികൾ ബിസിസിഐയ്ക്ക് നിർദേശം നൽകി

author-image
WebDesk
New Update
worldcup|india|pakistan|match

മത്സര തീയതിയിൽ മാറ്റം വരുത്താൻ സുരക്ഷാ ഏജൻസികൾ ബിസിസിഐയ്ക്ക് നിർദേശം നൽകി

ന്യൂഡൽഹി: ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സര തീയതി മാറ്റാൻ സാധ്യത. ഗുജറാത്തിലുടനീളമുള്ള ഗാർബ നൈറ്റ്സിൽ ബഹുജന പങ്കാളിത്തത്തോടെ ആഘോഷിക്കുന്ന നവരാത്രിയുടെ ആദ്യ ദിനത്തിൽ ടൂർണമെന്റിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗെയിം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സ്ലോട്ട് ചെയ്തതോടെ, സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് തീയതിയിൽ മാറ്റം വരുത്താൻ നിർദേശിച്ചതായിയാണ് വിവരം.

Advertisment

തീയതി മാറുകയാണെങ്കിൽ, മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റുതീരുകയും പ്രക്ഷേപകർക്ക് ഉയർന്ന ടിആർപി നൽകുകയും ചെയ്യുന്ന മത്സരത്തിന്റെ യാത്രാപദ്ധതികൾ അന്തിമമാക്കിയ ആരാധകരെ അത് വലയ്ക്കുക തന്നെ ചെയ്യും.

“മറ്റു ഓപ്ഷനുകൾ ഞങ്ങൾ ആലോചിക്കുന്നു. ഉടൻ ഒരു തീരുമാനം എടുക്കും. ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ അഹമ്മദാബാദിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ പോലുള്ള ഉയർന്ന പ്രൊഫൈൽ മത്സരം നീട്ടിവെയ്ക്കണമെന്ന് സുരക്ഷാ ഏജൻസികൾ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. നവരാത്രി ആഘോഷം നടക്കുന്ന സമയമാണിത്,”ബിസിസിഐ ഉന്നത ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം, ഐസിസി ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ, ഏകദേശം ഒരു ലക്ഷം പേരെ ഉൾക്കൊള്ളുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാല് മാർക്വീ ഗെയിമുകൾ ലഭിച്ചു. ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂർണമെന്റ് ഓപ്പണർ, ഇന്ത്യ - പാകിസ്ഥാൻ, ഇംഗ്ലണ്ട്- ഓസ്ട്രേലിയ, പിന്നെ ഫൈനൽ. 10 നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. മുംബൈയിലും കൊൽക്കത്തയിലുമായി സെമിഫൈനൽ മത്സരങ്ങൾ നടക്കും.

Advertisment

അഹമ്മദാബാദിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒക്ടോബർ പകുതിയോടെ മിക്ക ഹോട്ടലുകളും ഹോംസ്റ്റേ ഓപ്ഷനുകൾ പോലും ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ്. വിമാന ടിക്കറ്റ് നിരക്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചാൽ കൂട്ട റദ്ദാക്കൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേസമയം, ചൊവ്വാഴ്ച രാത്രി ബിസിസിഐ സെക്രട്ടറി ജയ് ഷാ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അസോസിയേഷനുകൾക്ക് ജൂലൈ 27ന് ന്യൂഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ കത്തെഴുതി. അഹമ്മദാബാദിലെ സുരക്ഷാ പ്രശ്നങ്ങൾ ബോർഡ് അംഗങ്ങളെ അറിയിക്കുകയും മത്സരത്തിനുള്ള പുതിയ തീയതി അന്തിമമാക്കുകയും ചെയ്തേക്കും.

Indian Cricket Team Cricket World Cup World Cup India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: