Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നാളെ മുതല്‍
വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
ആവേശപ്പോരില്‍ പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെ നേരിടും; മത്സരം എവിടെ, എങ്ങനെ കാണാം?
‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ
UEFA EURO 2020: സ്കോട്ട്ലന്‍ഡിനെ കീഴടക്കി ക്രൊയേഷ്യ; ഇംഗ്ലണ്ടിനും ജയം
രാജ്യത്തെ കോവി‍ഡ് കേസുകള്‍ മൂന്ന് കോടി കവിഞ്ഞു
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍

ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരകൾ വേണ്ടെന്ന് അമിത് ഷാ

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഏ​റ്റു​മു​ട്ടു​മെ​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്ഥാ​നി​ലോ ക​ളി​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ

Amith Shah, BJP, National president, parliament election, election results india, PMO, Prime Minister, Narendra Modi

ന്യൂഡെൽഹി: പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരകൾ വേണ്ടെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലും ഉ​ട​നെ​യൊ​ന്നും ക്രി​ക്ക​റ്റ് ക​ളി​ക്കി​ല്ലെ​ന്ന് അദ്ദേഹം ഒരു പൊതു ചടങ്ങിനിടെ പറഞ്ഞു. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഏ​റ്റു​മു​ട്ടു​മെ​ങ്കി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഇ​ന്ത്യ​യി​ലോ പാ​ക്കി​സ്ഥാ​നി​ലോ ക​ളി​ക്കി​ല്ലെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും നാളെ ഏറ്റുമുട്ടാനിരിക്കെയാണ് അമിത് ഷായുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. നേരത്തെ കായിക മന്ത്രി വിജയ് ഗോയലും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ത്രീവ്രവാദം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം വേണ്ട എന്നാണ് വിജയ് ഗോയൽ പറഞ്ഞത്.

ദുബായിൽവെച്ച് ഇന്ത്യ പാക്കിസ്ഥാൻ പരമ്പര നടത്താൻ ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് അസോസിയേഷനുകൾ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിർപ്പ്മൂലമാണ് ഇത് നടക്കാതെ പോയത്. ഇന്ത്യ – പാക്ക് പരമ്പരകൾ ക്രിക്കറ്റിന് അനിവാര്യമാണെന്ന് പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും അഭിപ്രായപ്പെട്ടിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India pakistan will not play on each others soil says bjp president amit shah

Next Story
പാക്ക് നായകന്റെ കുഞ്ഞിനെ മാറോട് ചേർത്ത് മഹേന്ദ്ര സിങ്ങ് ധോണി
The moderation of comments is automated and not cleared manually by malayalam.indianexpress.com