ഈ ടി20 ലോകകപ്പിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം 167 മില്യൺ കാഴ്ചക്കാർ എന്ന റെക്കോർഡ് നേടിയതായി സ്റ്റാർ സ്പോർട്സ്, ഇതുവരെ ഏറ്റവുമധികം ആളുകൾ കണ്ട ടി20 ഇന്റർനാഷണലായി ഇത് മാറിയെന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് പറഞ്ഞു.
യോഗ്യതാ മത്സരങ്ങൾക്കും സൂപ്പർ 12 ഘട്ടത്തിലെ ആദ്യ 12 മത്സരങ്ങൾക്കുമായി ഏകദേശം 238 ദശലക്ഷത്തിന്റെ റീച്ച് രേഖപ്പെടുത്തിയതായി സ്റ്റാർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള 2016 ടി20 ലോകകപ്പ് സെമിഫൈനലിന് 136 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടി20 മത്സരം അതായിരുന്നു.
“ഇന്ത്യ-പാക്കിസ്ഥാൻ മത്സരം 167 ദശലക്ഷം കാഴ്ചക്കാരെന്ന റെക്കോർഡ് റീച്ച് നേടി ചരിത്രം സൃഷ്ടിച്ചു, ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട രാജ്യാന്തര ടി20 മത്സരമായി മാറി,” സ്റ്റാർ ഇന്ത്യ വക്താവ് പറഞ്ഞു.
ഒക്ടോബർ 24ന് നടന്ന മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനോട് ഏറ്റുമുട്ടിയ ഇന്ത്യക്ക് പത്ത് വിക്കറ്റിന് കൂറ്റൻ തോൽവിയാണ് നേരിടേണ്ടി വന്നത്.
നിലവിൽ അഞ്ച് മത്സരങ്ങളും ജയിച്ച പാക്കിസ്ഥാൻ സെമിയിൽ കടന്നു. എന്നാൽ മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി തിങ്കളാഴ്ച ടൂർണമെന്റിൽ നിന്ന് പുറത്തായി. “മത്സരത്തിന്റെ ഫലവും ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്തായതും ആരാധകരെ നിരാശരാക്കിയെന്നതിൽ സംശയമില്ല, എന്നാൽ ഈ റെക്കോർഡ് വ്യൂവർഷിപ്പ് അഭൂതകരമായ അളവിൽ പ്രേക്ഷകരെ ആകർഷിക്കാനുള്ള ക്രിക്കറ്റിന്റെ അതുല്യമായ ശക്തിയാണ് കാണിക്കുന്നത്,” സ്റ്റാർ ഇന്ത്യ വക്താവ് അഭിപ്രായപ്പെട്ടു.
Also Read: ‘ജോലിഭാരം നിയന്ത്രിക്കാനുള്ള ശരിയായ സമയം ഇതാണ്’: വിരാട് കോഹ്ലി