scorecardresearch

ഇന്ത്യക്ക് 191 റൺസ് തോൽവി; അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം പാക്കിസ്ഥാന് : India vs Pakistan Asia Cup Under 19 Final

India vs Pakistan Under 19 Asia Cup Final: 10 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസ് എടുത്താണ് വൈഭവ് ക്രീസ് വിട്ടത്. ആരോൺ ഒൻപത് പന്തിൽ നിന്ന് 16 റൺസ് നേടി

India vs Pakistan Under 19 Asia Cup Final: 10 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസ് എടുത്താണ് വൈഭവ് ക്രീസ് വിട്ടത്. ആരോൺ ഒൻപത് പന്തിൽ നിന്ന് 16 റൺസ് നേടി

author-image
Sports Desk
New Update
Vaibhav Suryavanshi India A

Photograph: (Source: Indian Cricket Team, Instagram)

Under 19 Asia Cup india vs Pakistan: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ ഇന്ത്യയെ വീഴ്ത്തി പാക്കിസ്ഥാൻ. 191 റൺസിന്റെ കുറ്റൻ ജയത്തോടെയാണ് പാക്കിസ്ഥാൻ അണ്ടർ 19 ടീം കിരീടം ചൂടിയത്. പാക്കിസ്ഥാൻ അണ്ടർ 19 ടീം മുൻപിൽ വെച്ച 347 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 156 റൺസിന് ഓൾഔട്ടായി. 36 റൺസ് എടുത്ത വാലറ്റക്കാരൻ ദീപേഷ് ദേവേന്ദ്രയാണ് ഫൈനലിലെ ഇന്ത്യയുടെ ടോപ് സ്കോറർ. വൈഭവ് സൂര്യവൻഷി ഉൾപ്പെടെയുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി. 

Advertisment

ക്യാപ്റ്റൻ ആയുഷ് മാത്രേയുടെ വിക്കറ്റ് ആണ് കൂറ്റൻ സ്കോർ ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എങ്കിലും വൈഭവ് സൂര്യവൻഷിയും ആരോൺ വർഗീസും സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ചു. നാല് ഓവറിൽ ഇന്ത്യയുടെ സ്കോർ 49ൽ എത്തി. പക്ഷേ നാലാമത്തെ ഓവറിലെ അവസാനത്തെ പന്തിൽ ആരോണും അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തിൽ വൈഭവ് സൂര്യവൻഷിയും വീണതോടെ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു.

Also Read: Sanju Samson Viral Video: 'വാ മച്ചി വാ മച്ചി, തൂക്കടാ ഇവനെ'; 'ലോകേഷ് കനകരാജ്' മോഡ്!

10 പന്തിൽ നിന്ന് മൂന്ന് സിക്സും ഒരു ഫോറും സഹിതം 26 റൺസ് എടുത്താണ് വൈഭവ് ക്രീസ് വിട്ടത്. ആരോൺ ഒൻപത് പന്തിൽ നിന്ന് 16 റൺസ് നേടി. ആ 16 റൺസും വന്നത് ബൗണ്ടറിയിലൂടെയാണ്. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഒരു താരം പോലും 30ന് മുകളിൽ പന്ത് നേരിട്ടിട്ടില്ല എന്നത് ഇന്ത്യൻ ബാറ്റിങ് നിരയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.

Also Read: India T20 World Cup Squad: 'ഫോം മോശമായിട്ടല്ല ഗില്ലിനെ ഒഴിവാക്കിയത്'; ടീം കോമ്പിനേഷൻ വിശദീകരിച്ച് സൂര്യ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാനെ തുണച്ചത് ഓപ്പണർ സമീർ മിൻഹാസിന്റെ ക്ലാസിക് ഇന്നിങ്സ് ആണ്. 113 പന്തിൽ നിന്ന് 17 ഫോറും ഒൻപത് സിക്സും പറത്തി 172 റൺസാണ് സമീർ അടിച്ചുകൂട്ടിയത്. അഹ്മദ് ഹുസെയ്ൻ അർധ ശതകം കണ്ടെത്തി. മറ്റ് പാക്കിസ്ഥാൻ ബാറ്റർമാരെല്ലാം നിരാശപ്പെടുത്തി.

Also Read: Sanju Samson: ഇത്തവണ കളത്തിലിറങ്ങും തകർത്ത് കളിക്കും! ഒറ്റ രാത്രികൊണ്ട് ഗില്ലിനെ പുറത്താക്കിയത് എങ്ങനെ?

ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. എന്നാൽ ഫൈനലിൽ ആയുഷ് മാത്രേയുടെ സംഘത്തിന് അത് ആവർത്തിക്കാനായില്ല. ടൂർണമെന്റിൽ ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

Read More: India T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്

Vaibhav Suryavanshi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: