scorecardresearch

പാക്കിസ്ഥാൻ വിചാരിച്ചാൽ ഇന്ത്യ ഫൈനലിൽ എത്തുന്നത് തടയാനാവുമോ? സാധ്യതകൾ ഇങ്ങനെ

Asia Cup Final Qualification Scenario: സൂപ്പർ ഫോറിൽ ഏറ്റവും മികച്ച നെറ്റ് റൺറേറ്റ് ഉള്ള ടീം ഇന്ത്യയാണ്. ഏഷ്യാ കപ്പ് ഫൈനലിലേക്ക് എത്താൻ മൂന്ന് വഴികൾ ആണ് ഇന്ത്യയുടെ മുൻപിലുള്ളത്

Asia Cup Final Qualification Scenario: സൂപ്പർ ഫോറിൽ ഏറ്റവും മികച്ച നെറ്റ് റൺറേറ്റ് ഉള്ള ടീം ഇന്ത്യയാണ്. ഏഷ്യാ കപ്പ് ഫൈനലിലേക്ക് എത്താൻ മൂന്ന് വഴികൾ ആണ് ഇന്ത്യയുടെ മുൻപിലുള്ളത്

author-image
Sports Desk
New Update
India Vs Pakistan Asia Cup Match Preview

Photograph: (Source: Instagram)

ശ്രീലങ്കയെ ബംഗ്ലാദേശ് തോൽപ്പിച്ചതോടെ ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടങ്ങൾ ചൂടുപിടിച്ചു കഴിഞ്ഞു. ടൂർണമെന്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഫൈനലിൽ എത്തുന്ന രണ്ട് ടീം ആരെല്ലാമാവും? ഇന്ത്യയും ബംഗ്ലാദേശും സൂപ്പർ ഫോറിലെ തങ്ങളുടെ ആദ്യ മത്സരങ്ങൾ ജയിച്ചു. പാക്കിസ്ഥാൻ ഒരു മത്സരം ജയിച്ചപ്പോൾ മറ്റൊന്നിൽ തോറ്റു. ശ്രീലങ്ക ഒരു മത്സരവും ജയിച്ചിട്ടില്ല. ഇതോടെ ഫൈനലിൽ എത്താനുള്ളഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സാധ്യതകൾ ഇങ്ങനെ...

Advertisment

ഇന്ത്യയുടെ സാധ്യതകൾ

സൂപ്പർ ഫോറിൽ ഏറ്റവും മികച്ച നെറ്റ് റൺറേറ്റ് ഉള്ള ടീം ഇന്ത്യയാണ്. ഏഷ്യാ കപ്പ് ഫൈനലിലേക്ക് എത്താൻ മൂന്ന് വഴികൾ ആണ് ഇന്ത്യയുടെ മുൻപിലുള്ളത്. ഇനി രണ്ട് സൂപ്പർ 4 മത്സരങ്ങളാണ് ഇന്ത്യക്ക് മുൻപിലുള്ളത്. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും എതിരെ. ഈ രണ്ടിലും ജയിച്ചാൽ ഇന്ത്യ ഫൈനൽ ഉറപ്പിക്കും. എന്നാൽ ഈ രണ്ട് മത്സരത്തിൽ ഒരെണ്ണത്തിൽ ഇന്ത്യ തോറ്റാലോ? എങ്കിൽ പിന്നെ ഇന്ത്യക്ക് മുൻപിലെ വഴികൾ ഇങ്ങനെ,

ബംഗ്ലാദേശിനെ ഇന്ത്യ തോൽപ്പിക്കുകയും ശ്രീലങ്കയോട് ഇന്ത്യ തോൽക്കുകയും ചെയ്താൽ:ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാൻ പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സര ഫലം നിർണായകമാവും. ഈ മത്സരത്തിൽ ജയിക്കുന്ന ടീം നാല് പോയിന്റോടെ ഇന്ത്യക്കൊപ്പം ഫൈനലിലേക്ക് എത്തും. തോൽക്കുന്ന ടീം രണ്ട് പോയിന്റോടെ ശ്രീലങ്കയ്ക്കൊപ്പം പുറത്താവും.

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

Advertisment

ബംഗ്ലാദേശിനോട് ഇന്ത്യ തോൽക്കുകയും ശ്രീലങ്കയോട് ഇന്ത്യ ജയിക്കുകയും ചെയ്താൽ: ഈ സാഹചര്യത്തിലും ഇന്ത്യ പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സര ഫലത്തിനായി കാത്തിരിക്കണം. പാക്കിസ്ഥാനെ ബംഗ്ലാദേശ് തോൽപ്പിച്ചാൽ ബംഗ്ലാദേശിന് ആറ് പോയിന്റും ഇന്ത്യക്ക് നാല് പോയിന്റുമാവും. അങ്ങനെ ഈ രണ്ട് ടീമും ഫൈനലിലേക്ക് എത്തും. ബംഗ്ലാദേശിനെ പാക്കിസ്ഥാൻ തോൽപ്പിച്ചാൽ പിന്നെ ബംഗ്ലാദേശിനും ഇന്ത്യക്കും പാക്കിസ്ഥാനും നാല് പോയിന്റ് വീതമാവും. ഇതിൽ നെറ്റ് റൺറേറ്റിൽ മുൻപിൽ നിൽക്കുന്ന രണ്ട് ടീമുകൾ ഫൈനലിലെത്തും. 

Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ

ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ഇന്ത്യ തോറ്റാലോ? 

ഇങ്ങനെ ഒരു സാഹചര്യം വന്നാൽ ശ്രീലങ്കയ്ക്കും ഇന്ത്യക്കും രണ്ട് പോയിന്റ് വീതമാവും. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ഫൈനലിൽ എത്തണം എങ്കിൽ പാക്കിസ്ഥാനെ ബംഗ്ലാദേശ് തോൽപ്പിക്കണം. ഇതോടെ ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവർക്ക് രണ്ട് പോയിന്റ് വീതമാവും. ഇതിൽ നെറ്റ് റൺറേറ്റിൽ മുൻപിൽ നിൽക്കുന്ന ടീമുകൾ ഫൈനലിലേക്ക് എത്തും. 

Also Read: റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള വേണം; ബിസിസിഐയോട് ആവശ്യപ്പെട്ട് ശ്രേയസ് അയ്യർ

പാക്കിസ്ഥാന് ഫൈനലിലേക്ക് എത്താനുള്ള വഴികൾ

ഇനി പാക്കിസ്ഥാന് സൂപ്പർ ഫോറിൽ ഒരു മത്സരമാണ് ഉള്ളത്. ബംഗ്ലാദേശിന് എതിരെയാണ് ഇത്. അതിൽ ജയിക്കുകയും ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ പാക്കിസ്ഥാന് ഫൈനലിൽ എത്താം. ഇന്ത്യയെ ബംഗ്ലാദേശ് തോൽപ്പിച്ചാൽ പാക്കിസ്ഥാന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മേലും കരിനിഴൽ വീഴും. ബംഗ്ലാദേശിനെ പാക്കിസ്ഥാൻ തോൽപ്പിക്കുകയും ഇന്ത്യ ശ്രീലങ്കയെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യക്കും പാക്കിസ്ഥാനും ബംഗ്ലാദേശിനും നാല് പോയിന്റ് വീതമാവും. ഇതിൽ നെറ്റ് റൺറേറ്റിൽ മുൻപിലുള്ള രണ്ട് ടീമുകൾ ഫൈനലിലേക്ക് വരും. 

Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: