/indian-express-malayalam/media/media_files/uploads/2023/10/4-6.jpg)
മുംബൈയിൽ നടന്ന 141ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദി | PHOTO: X/ IOC MEDIA
2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിക്കാനായി തിരക്കിട്ട നീക്കങ്ങളിലാണ് ഇന്ത്യ. ഈ അവസരം നഷ്ടപ്പെടാതിരിക്കാനായി എല്ലാ സാധ്യതകളും തേടുമെന്നും കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ പ്രഖ്യാപനം നടത്തിയത്. നിലവിൽ ഇന്ത്യയ്ക്ക് പുറമെ നിരവധി രാജ്യങ്ങൾ ഒളിമ്പിക്സ് നടത്താൻ തയ്യാറായി രംഗത്തെത്തിയിട്ടുണ്ട്.
മുംബൈയിൽ നടന്ന 141ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ, തുടർ സംഭാഷണത്തിനായി ഇന്ത്യ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചിരുന്നു. ഒളിമ്പിക്സ് ആതിഥേയത്വം ലഭിക്കാനുള്ള വഴികൾ തേടി ഇന്ത്യൻ സർക്കാരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും (ഐഒഎ) വരും ആഴ്ചകളിൽ സംയുക്ത സമിതി രൂപീകരിക്കുമെന്നാണ് വിവരം.
2036ലെ ഒളിമ്പിക്‌സ് ആതിഥേയത്വം ആർക്ക് നൽകുമെന്ന കാര്യത്തിൽ അടുത്ത വർഷം നടക്കുന്ന ഐഒസി തിരഞ്ഞെടുപ്പ് വരെ തീരുമാനമുണ്ടാവില്ല. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ഒരു നഗരത്തിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടെന്നും, അതൊരു ഒരു മൾട്ടി-സിറ്റി, ഒരു മൾട്ടി-നേഷൻ ആയും നടത്താമെന്നതും ശ്രദ്ധേയമാണ്.
സമ്മേളനത്തിനിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങൾ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മേധാവി പി ടി ഉഷയുമായും, കായിക മന്ത്രി അനുരാഗ് താക്കൂറുമായും അനൗപചാരികമായ ചർച്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. വരും വർഷങ്ങളിൽ ഇന്ത്യയ്ക്ക് ഒളിമ്പിക്സ് സംഘാടനച്ചുമതല നൽകും മുമ്പ് നിരവധി ഘട്ടങ്ങൾ കടക്കേണ്ടതുണ്ട്.
ഇന്ത്യയിൽ നിന്നുള്ളത് പോലെ പത്തിലേറെ രാജ്യങ്ങളിൽ നിന്ന് സമാനമായ താൽപ്പര്യം ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് ജാക്വിലിൻ ബാരറ്റ് പറയുന്നു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ആരാണെന്ന് തീരുമാനിക്കാൻ നിശ്ചിത സമയപരിധിയില്ലെന്നും തീരുമാനം 2030 വരെ നിലനിർത്താമെന്നും ഫ്യൂച്ചർ ഒളിമ്പിക് ഗെയിംസ് ഹോസ്റ്റ് ഡയറക്ടറായ ബാരറ്റ് ചൂണ്ടിക്കാട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us