സൂപ്പർ ഓവറിൽ കിവികളെ ബൗണ്ടറി പായിച്ച് രോഹിത്; ന്യൂസിലൻഡിനെതിരായ മത്സരവും പരമ്പരയും ഇന്ത്യയ്ക്ക്

സൂപ്പർ ഓവറിലെ അവസാന രണ്ട് പന്തും സിക്സർ പായിച്ചാണ് രോഹിത് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്

ഹാമില്‍ട്ടന്‍: കുട്ടിക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞ് നിന്ന മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് തകർപ്പൻ ജയം. സൂപ്പർ ഓവറിലായിരുന്നു ന്യൂസിലൻഡിനെതിരെ ഇന്ത്യൻ വിജയം. നിശ്ചിത ഓവറിൽ ഇരു ടീമുകളും 179 റൺസ് വീതം നേടിയതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ മൂന്ന് ജയവുമായി ഇന്ത്യ ആധിപത്യം സ്വന്തമാക്കി.

ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. തുടക്കം മുതൽ അക്രമിച്ച് കളിച്ച ഗുപ്റ്റിൽ 21 പന്തിൽ 31 റൺസുമായി പുറത്താകുമ്പോൾ ടീം സ്കോർ 47ൽ എത്തി. പിന്നാലെ കോളിൻ മുൻറോയും പുറത്തായെങ്കിലും മൂന്നമനായി എത്തിയ നായകൻ കെയ്ൻ വില്യംസൺ തകർത്തടിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ മിച്ചൽ സാന്റനറിനെയും (9) കോളിൻ ഡി ഗ്രാൻഡ്ഹോമിനെയും(5) വീഴ്ത്തിയെങ്കിലും റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വില്യംസൺ ന്യൂസിലൻഡിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

എന്നാൽ അവസാന ഓവറിന്റെ മൂന്നാം പന്തിൽ വില്യംസണിനെ സെഞ്ചുറിക്ക് അഞ്ച് റൺസകലെ ഷമി വീഴ്ത്തി. അവസാന പന്തിൽ ഒരു റൺസ് ജയിക്കാൻ വേണമെന്നിരിക്കെ അവസാന പന്തിൽ ടെയ്‌ലറുടെ വിക്കറ്റ് തെറുപ്പിച്ച് ഷമി മത്സരം സമനിലയിലാക്കി. ഇതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് വേണ്ടി 17 റൺസാണ് വില്യംസണും ഗുപ്റ്റിലും ചേർന്ന് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിതും രാഹുലും ചേർന്ന് 18 റൺസ് സ്വന്തമാക്കിയതോടെ ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു.

രോഹിത് ശർമയും കെ.എൽ.രാഹുലും നൽകിയ മികച്ച അടിത്തറയിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. 180 റൺസിന്റെ വിജയലക്ഷ്യമാണ് ന്യൂസിലൻഡിന് മുന്നിൽ ഇന്ത്യ ഉയർത്തിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസ് സ്വന്തമാക്കിയത്. രോഹിത് ശർമയുടെ അർധസെഞ്ചുറി പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായത്.

Also Read: ഐപിഎൽ 2020: ധോണിയും കോഹ്‌ലിയും രോഹിത്തും ഒരു ടീമിൽ

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയ രോഹിത് ഹാമിൾട്ടണിൽ നിറഞ്ഞാടി. തുടക്കം മുതൽ അക്രമിച്ച് കളിച്ച രോഹിത്തും രാഹുലും അതിവേഗം ഇന്ത്യൻ സ്കോർബോർഡ് ഉയർത്തി. എന്നാൽ 19 പന്തിൽ 27 റൺസെടുത്ത രാഹുൽ വീണതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. ഗ്രാൻഡ്ഹോമിന്റെ പന്തിൽ മുൻറോയ്ക്ക് ക്യാച്ച് നൽകിയാണ് രാഹുൽ പുറത്തായത്.

11-ാം ഓവറിൽ രോഹിതും ദുബെയും പുറത്തായതോടെ ഇന്ത്യ പതറി. 40 പന്തിൽ 65 റൺസുമായാണ് രോഹിത് മടങ്ങിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. പിന്നാലെയെത്തിയ കോഹ്‌ലി ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 38 റൺസുമായി കോഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യ ചെറിയ സ്കോറിലേക്ക് ഒതുങ്ങുമെന്ന് തോന്നിച്ചു. എന്നാൽ തങ്ങളുടേതായ സംഭവനകൾ നൽകി ശ്രേയസും മനീഷ് പാണ്ഡെയും രവീന്ദ്ര ജഡേജയും ഇന്ത്യൻ സ്കോർ 179ൽ എത്തിക്കുകയായിരുന്നു.

ind vs NZ t20, india vs New Zealand

ഇന്ത്യൻ ടീം

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, മനീഷ് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ന്യൂസിലൻഡ് ടീം

കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, കോളിൻ ഡി ഗ്രാൻഡ്ഹോമെ, റോസ് ടെയ്‌ലർ, ടിം സെയ്ഫർട് (വിക്കറ്റ് കീപ്പർ), മിച്ചൽ സാന്റ്നർ, ടിം സൗത്തി, സ്കോട്ട് കുജലിജിൻ, ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India new zealand third t20 match today toss virat kohli

Next Story
വിജയ ടീമിനെ നിലനിർത്തി പരമ്പര സ്വന്തമാക്കാൻ കോഹ്‌ലി; സഞ്ജുവിന്റെ കാത്തിരിപ്പ് നീളുംindia vs new zealand, ind vs nz 3rd t20i, india vs new zealand 3rd t20i, ind vs nz 3rd t20i preview, cricket news
The moderation of comments is automated and not cleared manually by malayalam.indianexpress.com