scorecardresearch

ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ അവസാന അവസരം; കത്തി കയറാൻ സഞ്ജു; മത്സരം എവിടെ കാണാം?

India vs New Zealand T20: രോഹിത് ശർമ ഇന്ത്യയെ ടി20 ലോക കിരീടത്തിലേക്ക് നയിച്ചപ്പോൾ സഞ്ജു സ്ക്വാഡിൽ ഉണ്ടായിരുന്നു. എന്നാൽ കളിക്കാൻ അവസരം ലഭിച്ചില്ല

India vs New Zealand T20: രോഹിത് ശർമ ഇന്ത്യയെ ടി20 ലോക കിരീടത്തിലേക്ക് നയിച്ചപ്പോൾ സഞ്ജു സ്ക്വാഡിൽ ഉണ്ടായിരുന്നു. എന്നാൽ കളിക്കാൻ അവസരം ലഭിച്ചില്ല

author-image
Sports Desk
New Update
Sanju Samson and Bumrah T20

Source: Sanju Samson, Instagram

india vs New Zealand T20: ട്വന്റി20 ലോകകപ്പിന് മുൻപ് അവസാനമായി ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ ഉറച്ച് ന്യൂസിലൻഡിനെതിരെ ഇന്ത്യ ബുധനാഴ്ച പരമ്പരയിലെ ആദ്യ ടി20ക്ക് ഇറങ്ങും. വിദർഭയിലാണ് അഞ്ച് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം. ടീം കോമ്പിനേഷനിൽ വ്യക്തത വരുത്തുകയാവും ന്യൂസിലൻഡിനെതിരായ പരമ്പരയിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുക. 

Advertisment

ഏകദിന പരമ്പര ന്യൂസിലൻഡിനോട് 2-1ന് തോറ്റതിന്റെ ക്ഷീണത്തിൽ നിൽക്കുന്ന ഇന്ത്യക്ക് ടി20യിലും കാലിടറിയാൽ പരിശീലകൻ ഗൗതം ഗംഭീറിന് മേലുള്ള സമ്മർദം കൂടും. ഓപ്പണിങ് സ്ഥാനം തിരികെ കിട്ടിയ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനത്തിലേക്കും ആകാംക്ഷയോടെയാണ് ഇന്ത്യ നോക്കുന്നത്. 

Also Read: കോഹ്‌ലി കുടിച്ച ആ കറുത്ത പാനീയം ഏതാണ്? പിക്കിൾ ജ്യൂസ് ഷോട്ടിന്റെ രഹസ്യം

വൈസ് ക്യാപ്റ്റനായി ടി20 ടീമിലേക്ക് കൊണ്ടുവന്നിട്ടും ശുഭ്മാൻ ഗില്ലിന് റൺസ് കണ്ടെത്താനാവാതെ വന്നതോടെയാണ് ഗില്ലിനെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കി സഞ്ജുവിനെ തിരികെ കൊണ്ടുവന്നത്. ന്യൂസിലൻഡിന് എതിരായ പരമ്പരയ്ക്ക് മുൻപായി അഭിഷേക് ശർമയും സഞ്ജുവും മുൻ താരം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തിയിരുന്നു. 

രോഹിത് ശർമ ഇന്ത്യയെ ടി20 ലോക കിരീടത്തിലേക്ക് നയിച്ചപ്പോൾ സഞ്ജു സ്ക്വാഡിൽ ഉണ്ടായിരുന്നു. എന്നാൽ കളിക്കാൻ അവസരം ലഭിച്ചില്ല. ഇത്തവണ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഓപ്പണർ ബാറ്ററായാണ് സഞ്ജു സ്ക്വാഡിൽ ഇടം പിടിച്ചിരിക്കുന്നത്. തിലക് വർമയ്ക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാവുന്ന സാഹചര്യത്തിൽ ടോപ് ഓർഡർ ബാറ്റിങ്ങിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് സാധ്യത. ടി20 ലോകകപ്പിന് വേദിയാവുന്ന ഒരു ഗ്രൗണ്ടിലും ഈ പരമ്പരയിൽ മത്സരമില്ല. 

Also Read: Sadio Mane: ഒരു ജനതയെ ഒരൊറ്റ ചരടിൽ കോർക്കാൻ പ്രാപ്തൻ; സെനഗൽ എന്ന രാജ്യത്തിന്റെ സ്പന്ദനം ഈ മനുഷ്യനാണ്!

ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി. 

ന്യൂസിലൻഡ് സാധ്യതാ പ്ലേയിങ് ഇലവൻ: ഫിൻ അലൻ, ഡെവോൺ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റർ, രചിൻ രവീന്ദ്ര, ജെയിംസ് നീഷാം, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻ റി, ഇഷ് സോധി. 

Also Read: Saina Nehwal: ഗുഡ് ബൈ സൈന; ഇനി കോർട്ടിൽ ആ ചടുല നീക്കങ്ങൾ ഇല്ല; വിരമിക്കൽ സ്ഥിരീകരിച്ച് താരം

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടി20 മത്സരം എത്ര മണിക്ക്? 

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് ആരംഭിക്കും. 

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ? 

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്. 

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടി20 മത്സരം ഏത് ചാനലിൽ ലൈവായി കാണാം? 

ഇന്ത്യ ന്യൂസിലൻഡ് ആദ്യ ടി20 മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം. 

Read More: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി

T20 T20 World Cup Sanju Samson India Vs New Zealand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: