scorecardresearch

India vs New Zealand 5th T20 tickets: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20; 250 രൂപയ്ക്ക് ടിക്കറ്റ്; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ

IND vs NZ 5th T20 tickets Sales Start Today: ഗ്രീഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20യുടെ ടിക്കറ്റുകൾ എത് പ്ലാറ്റ്ഫോമിലൂടെ എങ്ങനെ വാങ്ങാം?

IND vs NZ 5th T20 tickets Sales Start Today: ഗ്രീഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20യുടെ ടിക്കറ്റുകൾ എത് പ്ലാറ്റ്ഫോമിലൂടെ എങ്ങനെ വാങ്ങാം?

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇന്ത്യ vs ന്യൂസിലൻഡ് അഞ്ചാം ടി20 തിരുവനന്തപുരം ടിക്കറ്റുകൾ വിൽപ്പനയ്ക്ക്

India vs New Zealand 5th T20 tickets details: (Source: Indian Cricket Team)

Greenfield Stadium Ticket Sales for 5th T20: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനായാണ് മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ സഞ്ജു സാംസൺ ഉൾപ്പെടെ പ്രിയപ്പെട്ട താരങ്ങളുടെ കളി നേരിട്ട് കാണാം എന്ന ത്രില്ലിലാണ് ആരാധകർ. മാർച്ച് 31ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് കഴിഞ്ഞു. എങ്ങനെ ബുക്ക് ചെയ്യാം എന്ന് അറിയണ്ടേ?

Advertisment

അഞ്ചാം ടി20യുടെ ടിക്കറ്റ് വിൽപ്പന വൈകുന്നതിനെ ചൊല്ലി വിമർശനം ഉയർന്നിരുന്നു. മത്സരത്തിന് 10 ദിവസം മാത്രം മുൻപാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.  ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി. 

Also Read: സഞ്ജുവിന്റെ തൂക്കിയടി നേരിട്ട് കാണണ്ടേ? ഗ്രീൻഫീൽഡ് സ്റ്റേഡിയം ഐപിഎൽ വേദിയായേക്കും

വിദ്യാർഥികൾക്ക് 250 രൂപയ്ക്ക് ഇന്ത്യ ന്യൂസിലൻഡ് ടി20 ടിക്കറ്റ്

ആരാധകർക്ക് "Ticketgenie" മൊബൈൽ ആപ്ലിക്കേഷൻ വഴി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാവുന്നതാണ്.  വിദ്യാർത്ഥികൾക്കും സ്റ്റേഡിയത്തിലിരുന്ന് കളി കാണാൻ സുവർണ്ണാവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കായ 250 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് മത്സരം കാണാം. കൂടാതെ അപ്പർ ടയർ സീറ്റുകൾക്ക് 500 രൂപയും ലോവർ ടയർ സീറ്റുകൾക്ക് 1200 രൂപയുമാണ് നിശ്ചിയച്ചിരിക്കുന്ന നിരക്കുകൾ. 

പൃഥ്വിരാജ് സുകുമാരൻ ആദ്യ ടിക്കറ്റ് സി.എ. സനിൽ കുമാർ എം.ബിക്ക് കൈമാറി ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കായിക മന്ത്രി അബ്ദുറഹ്മാനും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Also Read: കോഹ്‌ലി കുടിച്ച ആ കറുത്ത പാനീയം ഏതാണ്? പിക്കിൾ ജ്യൂസ് ഷോട്ടിന്റെ രഹസ്യം

പരമ്പരയിലെ അവസാന മത്സരം ആണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ടി20 ലോകകപ്പിന് മുൻപായുള്ള ഇന്ത്യയുടെ അവസാന മത്സരവും. ശനിയാഴ്ചയാണ് മത്സരം എന്നതിനാലും ടിക്കറ്റ് ഡിമാന്റ് ഉയരും എന്നാണ് വിലയിരുത്തപ്പെടുന്നത്. സഞ്ജു സാംസൺ ഇന്ത്യൻ കുപ്പായത്തിൽ സ്വന്തം മണ്ണിൽ കളിക്കുന്നു എന്നതും ഗ്യാലറികളിലേക്ക് ആരാധകരെ എത്തിക്കും. 

Also Read: Sadio Mane: ഒരു ജനതയെ ഒരൊറ്റ ചരടിൽ കോർക്കാൻ പ്രാപ്തൻ; സെനഗൽ എന്ന രാജ്യത്തിന്റെ സ്പന്ദനം ഈ മനുഷ്യനാണ്!

2023ൽ ആണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇതിന് മുൻപ് ഇന്ത്യൻ പുരുഷ ടീമിന്റെ മത്സരം നടന്നത്. അന്നത്തെ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തിലെ ടിക്കറ്റ് വില 750 രൂപ മുതൽ 10,000 രൂപ വരെ ആയിരുന്നു. അടുത്തിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നിരുന്നു. 

Read More: ആ ചിരി മായിച്ച ചോദ്യം ഓർമയില്ലേ? ലോകം കണ്ട ആ വലിയ പരിഹാസത്തിന് റൊണാൾഡിഞ്ഞോ നൽകിയ മറുപടി

Sanju Samson Greenfield Karyavattam Stadium India Vs New Zealand India Cricket Team T20

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: