ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരി. ഒപ്പം മറ്റൊരു റെക്കോർഡും. സ്വന്തം നാട്ടിൽ തുടർച്ചയായി പത്താം പരമ്പര വിജയമാണ് ഇന്ത്യയുടേത്.

Read Also: ബ്രാഡ്‍മാനെയും മറികടന്ന് റെക്കോഡ്; അത്യുന്നതങ്ങളിൽ പൃഥ്വി ഷാ

2012 മുതൽ ഇന്ത്യയിൽ നടന്ന എല്ലാ ടെസ്റ്റ് പരമ്പരകളിലും വിജയം ഇന്ത്യക്കായിരുന്നു. ഈ കാലയളവിൽ 24 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ സ്വന്തം മണ്ണിൽ കളിച്ചത്. ഇതിൽ 23 മത്സരങ്ങളിലും വിജയം ഇന്ത്യക്കായിരുന്നു. ഒരെയൊരു മത്സരത്തിൽ ഓസ്ട്രേലിയക്ക് മാത്രമാണ് ഇന്ത്യയെ കീഴ്‍പ്പെടുത്താൻ സാധിച്ചത്.

A clinical performance by #TeamIndia as they beat the Windies by 10 wickets to clinch the series 2-0. This is their 10 consecutive victory at home @Paytm #INDvWI pic.twitter.com/Mr0Qv7hEWF
— BCCI (@BCCI) October 14, 2018

Read Also: “ഇതൊന്നും പോര മക്കളെ” ; ആരാധകരുടെ ഉറക്കം കെടുത്തി കോഹ്‍ലി

വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെ രണ്ട് വീതം പരമ്പര ഇന്ത്യ നേടി. ദക്ഷിണ ആഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ കളിച്ചപ്പോഴും ഇന്ത്യക്കായിരുന്നു വിജയം. ഇതിന് മുമ്പ് തുടർച്ചയായി പത്ത് പരമ്പര വിജയം നേടിയിട്ടുള്ള ഏക ടീം ഓസ്ട്രേലിയയാണ്. രണ്ട് തവണ അവർ തുടർച്ചയായി പത്ത് പരമ്പരകൾ നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook