മൂന്നാം ടി20: മൂന്ന് താരങ്ങൾ പുറത്ത്; സർപ്രൈസ് മാറ്റങ്ങളുമായി ഇന്ത്യ
പകരം വലംകൈയ്യൻ പേസർ സിദ്ധാർത്ഥ് കൗളിനെ ടീമിലേക്ക് തിരികെ വിളിച്ചു
ചെന്നൈ: വിൻഡീസിനെതിരായ മൂന്നാം ടി20ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിൽ നിർണ്ണായക മാറ്റങ്ങൾ. മത്സരത്തിനുള്ള ടീമിൽ നിന്ന് പേസർമാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കി. ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിന്‌ വേണ്ടിയാണ് ഈ മൂന്ന് താരങ്ങളെയും അവസാന മത്സരത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
Read more: ഇനി പെണ്‍പടയുടെ പൂരം; ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യം കിവീസ് വെല്ലുവിളി
പകരം വലംകൈയ്യൻ പേസർ സിദ്ധാർത്ഥ് കൗളിനെ ടീമിലേക്ക് തിരികെ വിളിച്ചു. നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കാഴിഞ്ഞു, ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് താരങ്ങൾക്ക് വിശ്രമം അനുവദിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
Read more: ഇന്ത്യൻ പേസർമാർ ഐപിഎല്ലിൽ വേണ്ട; കോഹ്‍ലിയുടെ പുതിയ നിർദ്ദേശം
മൂവരും മാറി നിൽക്കുന്നത് ടീമിലെ യുവതാരങ്ങൾക്ക് അവസരമൊരുക്കും. വാഷിങ്ടൺ സുന്ദർ, ഷഹ്ബാസ് നദീം, സിദ്ധാർത്ഥ് കൗൾ എന്നീ താരങ്ങൾക്കാകും സീനിയർ താരങ്ങളുടെ ഒഴിവ് അനുഗ്രഹമാകുന്നത്. ഏകദിന ലോകകപ്പും അടുത്തിരിക്കുന്ന സാഹചര്യത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകും യുവതാരങ്ങളുടെ ശ്രമം. നവംബർ 11ന് ചെന്നൈയിലാണ് മത്സരം.
Read more: കോഹ്‍ലിയെക്കാൾ കേമൻ താനെന്ന് പന്ത്; ജന്മദിനത്തിൽ നായകനെതിരെ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരങ്ങൾ
നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. കൊൽക്കത്തയിൽ അഞ്ച് വിക്കറ്റിന് സന്ദർശകരെ പരാജയപ്പെടുത്തിയ ഇന്ത്യ ലക്‌നൗവിൽ നടന്ന രണ്ടാം മത്സരത്തിൽ 71 റൺസിന്റെ വിജയമാണ് കരസ്ഥമാക്കിയത്.
Read more: വിൻഡീസ് നെഞ്ചത്ത് പടക്കം പൊട്ടിച്ച് ഇന്ത്യ; ആരാധകർക്ക് വിജയമധുരം
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (നായകൻ), ശിഖർ ധവാൻ, കെ.എൽ.രാഹുൽ, ദിനേഷ് കാർത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ക്രുണാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ഷഹബാസ് നദീം, സിദ്ധാർത്ഥ് കൗൾ.
— BCCI (@BCCI) November 9, 2018
Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.
Web Title: India made surprise changes in squad for third t20
Next Story
2018 ല്‍ ഒരു ജയം മാത്രം, പരമ്പര നേടിയിട്ട് 22 മാസം; സ്വന്തം നിഴലിനെ പോലും നാണിപ്പിച്ച് ഓസ്‌ട്രേലിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express