രാജ്കോട്ട്: കീവീസിയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് തോൽവി. 40 റൺസിനാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ കീവീസിനോട് അടിയറവ് പറഞ്ഞത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവസാന മത്സരം നിർണ്ണായകമായി. ഇന്ത്യ 156/7

കീവീസ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി കിട്ടി. രണ്ടാം ഓവറിൽ രോഹിത് ശർമ്മയെയും ശിഖർ ധവാനെയും മടക്കി ബോൾട്ടാണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നൽകിയത്.

മൂന്നാമനായെത്തിയ ശ്രേയസ് അയ്യർ വിരാട് കോഹ്ലിക്ക് മികച്ച പിന്തുണ നൽകിയെങ്കിലും കോളിൻ മൺറോയുടെ പന്തിൽ അദ്ദേഹത്തിന് തന്നെ ക്യാച്ച് നൽകി മടങ്ങി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ശേഷി നൽകിയത്.

42 പന്തിൽ 8 ഫോറും ഒരു സിക്സും ഉൾപ്പടെ 65 റൺസ് നേടിയ കോഹ്ലിയെ സാൻ്റനറുടെ പന്തിൽ കീപ്പർ ഗ്ലെൻ ഫിലിപ്സ് പിടിച്ച് പുറത്താക്കി. ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയും പൊരുതി നോക്കിയെങ്കിലും ഇന്ത്യയെ ജയിപ്പിക്കാനായില്ല.

ധോണി 37 പന്തിൽ 49 റൺസ് നേടി. 3 സിക്സറും 2 ഫോറും അദ്ദേഹം നേടി. ഇന്ത്യയ്ക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ശിഖർ ധവാനെ ക്ലീൻ ബൗൾഡ് ചെയ്ത ബോൾട്ട് ഇതേ ഓവറിലെ അവസാന പന്തിൽ രോഹിത് ശർമ്മയെ വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്സിന്റെ കൈയ്യിലെത്തിച്ചു.

ഇന്ത്യൻ നിരയിൽ മറ്റാർക്കും തിളങ്ങനായില്ല. നേരത്തേ കോളിൻ മൺറോയുടെ സെഞ്ച്വറി കരുത്തിലാണ് കീവീസ് ഉയർന്ന സ്കോർ പടുത്തുയർത്തിയത്. 58 പന്ത് നേരിട്ട അദ്ദേഹം 109 റൺസ് നേടി. 3 ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടി മൺറോ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook