scorecardresearch

നെഹ്റയുടെ വിരമിക്കൽ മത്സരത്തിൽ കീവീസിനെതിരെ കന്നി വിജയം തേടി ഇന്ത്യ ഇന്നിറങ്ങും

നെഹ്റയുടെ നാടായ ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല മൈതാനത്താണ് ആദ്യ ട്വന്റി ട്വന്റി മത്സരം

ashish nehra, india vs new zealand, ind vs nz, ashish nehra retirement, india vs new zealand t20s, ind vs nz t20, cricket news, sports news, indian express

ന്യൂഡൽഹി: മൂന്ന് മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്പരയ്ക്കായി പാഡണിയുമ്പോൾ ഇന്ത്യൻ താരങ്ങളുടെ മനസിൽ കീവീസിനെതിരെ വിജയം മാത്രമാണ് ലക്ഷ്യം. ഇതുവരെ കളിച്ച ആറ് കളികളിലും ഇന്ത്യയ്ക്ക് എതിരെ വിജയം സ്വന്തം പേരിലാക്കിയ കീവീസ് പട ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഒന്നാം നമ്പറാണ്.

എന്നാൽ ഇന്ത്യ കുട്ടിക്രിക്കറ്റിൽ അത്ര കരുത്തരല്ല. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ പക്ഷെ സമീപകാലത്ത് തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരെ അവരുടെ നാട്ടിൽ ഏകദിന പരമ്പര നേടിയ ഇന്ത്യ ഓസീസിനെയും ന്യൂസിലൻഡിനെയും തറപറ്റിച്ചു.

ന്യൂഡൽഹിയിലെ ഫിറോസ്ഷാ കോട്‌ല മൈതാനത്ത് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ തത്സമയം കാണാനാകും. ഇന്ത്യയുടെ ഇടംകൈയ്യൻ പേസർ ആശിഷ് നെഹ്റ ഇന്നത്തെ മത്സരത്തോടെ വിരമിക്കും. അതേസമയം കേരളത്തിൽ കുടുംബ വേരുകളുള്ള ശ്രേയസ് അയ്യർ ഇന്നത്തെ മത്സരത്തിലെ ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

മറുഭാഗത്ത് കീവീസും കരുതി തന്നെയാണ്. ജയമുറപ്പിച്ച് മുന്നേറിയ മൂന്നാം ഏകദിന മത്സരം അവസാന ഓവറിൽ കൈവിട്ട കീവീസ് ശക്തമായ ഫോമിലാണ്. തകർപ്പൻ ഫോമിൽ കളിക്കുന്ന റോസ് ടെയ്‌ലറെ കീവീസ് തിരികെ വിളിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്പിൻ അനുകൂല പിച്ചിൽ ആക്രമിച്ച് ബാറ്റ് വീശാൻ പരിചയ സമ്പത്തുള്ള താരമെന്ന നിലയിലാണ് റോസ് ടെയ്‌ലറെ തിരികെ വിളിച്ചിരിക്കുന്നത്. ഏകദിന പരമ്പര കൈവിട്ട കീവീസ് പട ട്വന്റി ട്വന്റി പരമ്പര നേടിയെടുക്കാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാകും മൈതാനത്തിറങ്ങുക. വാശിയേറിയ പോരാട്ടമാകും കളിമൈതാനത്ത് നിന്നും കാണാനാവുക.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India look to mark ashish nehras farewell with first ever win against new zealand in t20is

Best of Express